അലനല്ലൂര്‍ : എടത്തനാട്ടുകര പാലിയേറ്റിവ് കെയര്‍ ക്ലിനിക്കിലേക്ക് രോഗികളുടെ വിവ രങ്ങള്‍ സൂക്ഷിച്ച് വെയ്ക്കാനുള്ള ഫയലുകള്‍ നിര്‍മിച്ചുനല്‍കി വട്ടമണ്ണപ്പുറം കെ.എസ്. എച്ച്.എം കോളജ് വിദ്യാര്‍ഥികള്‍. അടുത്ത ഒരു വര്‍ഷത്തേക്കുള്ള 250ഓളം ഫയലുക ളാണ് നിര്‍ മിച്ചുനല്‍കിയത്. നിര്‍മാണത്തിന് ആവശ്യമായ അസംസ്‌കൃത വസ്തുക്കള്‍ കേളജിലെ വിദ്യാര്‍ഥികളില്‍ നിന്ന് വിഭവ സമാഹരണത്തിലൂടെ കണ്ടെത്തുകയായി രുന്നു. ഫയ ലുകള്‍ പാലിയേറ്റിവ് കെയര്‍ ക്ലിനിക് വൈസ് ചെയര്‍മാന്‍ എം. പത്മജന് കൈമാ റി. ക്ലിനിക് ജനറല്‍ സെക്രട്ടറി റഹീസ് എടത്തനാട്ടുകര, സീനിയര്‍ നഴ്‌സ് ഫാത്തിമത്ത് സുഹ്‌റ എന്നിവര്‍ ഫയല്‍ നിര്‍മാണ പരിശീലനത്തിന് നേതൃത്വം നല്‍കി. ബഷീര്‍ ചാലി യന്‍, കെ.വി.ശിഹാബ്, പി.ഷഹീര്‍, എന്‍.എസ്.എസ്. വളണ്ടിയര്‍മരായ എ.പി.മുഹമ്മദ് അഫ്‌സല്‍, കെ.റഹ്മത്തുന്നിസ, വി.മുബഷിര്‍, സി.ജിതിന്‍, കെ.ടി.ദാനിഷ്, പി.ജിതിഷ, കെ.മുഹമ്മദ് ഷാഫി, സി.അഭിജിത്ത്, കെ.ഷഹബാസ്, വി.അഫ്‌സിന്‍ സുഹൈബ്, എ.റിഥുന്‍കൃഷ്ണ, സി.നിഷാന, പി.റഷ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.