പ്രതിരോധ കുത്തിവെപ്പ് യഥാസമയമെടുക്കണമെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍
മണ്ണാര്‍ക്കാട് : നായകടിയേറ്റ് പ്രതിമാസം മണ്ണാര്‍ക്കാട് ഗവ.താലൂക്ക് ആശുപത്രിയില്‍ ചികിത്സതേടിയെത്തുന്നത് നൂറിലധികം പേരെന്ന് കണക്കുകള്‍. തെരുവുനായ്ക്കള്‍, വളര്‍ത്തുമൃഗങ്ങള്‍, എലിയടക്കമുള്ള ജീവികളുടെ കടിയും പോറലുമേറ്റ് ആശുപത്രി യിലേക്ക് ചികിത്സതേടുന്നവരുടെ എണ്ണവുമേറുന്നു. കഴിഞ്ഞ നാല് മാസത്തിനിടെ ആശുപത്രിയില്‍ നിന്നും പ്രതിരോധ കുത്തിവെയ്പ്പായ ഇന്‍ട്രാ ഡെര്‍മിനല്‍ റാബിസ് വാക്സിനെ (ഐ.ഡി.ആര്‍.വി.)ടുത്തത് 2033 പേരാണ്. ഇതില്‍ 504 പേരും നായ കടിയേറ്റവ രാണ്. സ്ത്രീകളും കുട്ടികളും മുതിര്‍ന്നവരുമെല്ലാം ഇതില്‍ ഉള്‍പ്പെടുന്നു.
ജനുവരി, ഫെബ്രുവരി മാസത്തില്‍ ഐ.ഡി.ആര്‍.വി കുത്തിവെപ്പെടുത്തത് 491 വീതം പേരാണ്. നായ കടിയേറ്റവര്‍ യാഥാക്രമം 128,126 പേര്‍. മാര്‍ച്ച് മാസത്തില്‍ 551 പേര്‍ വാക്സി ന്‍ സ്വീകരിച്ചതില്‍ 126 പേരും ഏപ്രില്‍ വാക്സിന്‍ സ്വീകരിച്ച 500ല്‍ 144 പേരും നായകടി യേറ്റവരാണ്. ചെറിയ കടി, മാന്തല്‍ ഉള്‍പ്പടെ സംഭവിച്ചവര്‍ക്കാണ് ഈ വാക്സിന്‍ നല്‍കുക. അതേസമയം ഗുരുതരമായി പരിക്കേല്‍ക്കുന്നവര്‍ക്ക് പേവിഷബാധയ്ക്കെതിരായ ആന്റി റാബിസ് സിറം (എ.ആര്‍.എസ്) ആണ് കുത്തിവെയ്ക്കുന്നത്. കഴിഞ്ഞ മാസം മുതലാണ് ആശുപത്രിയില്‍ എ.ആര്‍.എസ് ലഭ്യമായി തുടങ്ങിയത്. ഇതിന് മുമ്പ് ജില്ലാ ആശുപത്രി, മഞ്ചേരി, തൃശ്ശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രികളേയുമാണ് മണ്ണാര്‍ക്കാ ട്ടുകാര്‍ ആശ്രയിച്ചിരുന്നത്. സാധാരണക്കാരായ ആളുകള്‍ക്ക് ഇത് ബുദ്ധിമുട്ട് സൃഷ്ടിച്ചി രുന്നു. വാഹനവാടക ഇനത്തിലുള്ള സാമ്പത്തിക നഷ്ടത്തിനുപുറമെ ഒരുദിവസം മുഴുവന്‍ ഇതിനായി സമയം ചിലവഴിക്കേണ്ടിയും വരുന്ന ദുരവസ്ഥയായിരുന്നു.
മണ്ണാര്‍ക്കാട് നഗരസഭാ പരിധിയിലുള്‍പ്പെടെ താലൂക്കിന്റെ വിവിധ ഭാഗങ്ങളില്‍ തെരുവുനായ ശല്യത്തിന് അയവൊന്നുമില്ല. ജില്ലാ മൃഗസംരക്ഷണ വകുപ്പിന്റെ കണക്ക് പ്രകാരം മണ്ണാര്‍ക്കാട് നഗരസഭ, കാഞ്ഞിരപ്പുഴ, തച്ചനാട്ടുകര പഞ്ചായത്തുകള്‍ ഹോട്‌സ്‌പോട്ടാണ്. തെരുവുനായ ശല്യം കൂടുമ്പോഴും ഇവയെ പിടികൂടാനോ വന്ധ്യം കരിക്കാനോ തദ്ധേശസ്ഥാപനങ്ങള്‍ക്കുകീഴില്‍ സംവിധാനങ്ങളില്ലാത്തതാണ് പ്രതി സന്ധി. പേവിഷബാധയ്ക്കെതിരെ ഏറെ ജാഗ്രത പുലര്‍ത്തണമെന്നും പ്രതിരോധ കുത്തിവെപ്പുകള്‍ യഥാസമയം എടുക്കണമെന്നും ആരോഗ്യവകുപ്പ് അധികൃതര്‍ പറയുന്നു.