തച്ചനാട്ടുകര : തച്ചനാട്ടുകര ഗ്രാമപഞ്ചായത്തും പ്രാഥമികാരോഗ്യ കേന്ദ്രവും സംയു ക്തമായി ദേശീയ ഡെങ്കിപ്പനി ദിനമാചരിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.പി. എം.സലീം ഉദ്ഘാടനം ചെയ്തു. യതീംഖാന അങ്കണവാടിയില്‍ നടന്ന ചടങ്ങില്‍ സ്ഥിരം സമിതി അധ്യക്ഷന്‍ സി.പി.സുബൈര്‍ അധ്യക്ഷനായി. ഡെങ്കിപ്പനിയും പ്രതിരോ ധമാര്‍ഗവും എന്ന വിഷയത്തില്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സി.ബാലകൃഷ്ണന്‍ ക്ലാസെ ടുത്തു. വാര്‍ഡ് മെമ്പര്‍ എം.സി.രമണി, ജെ.പി.എച്ച്.എന്‍. ധന്യവതി, പ്രീതി, ജെ.എച്ച്. ഐമാരായ ഹസീന, പ്രിയന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ആരോഗ്യപ്രവര്‍ത്തകര്‍, ആശ, അംഗനവാടി, കുടുംബശ്രീ പ്രവര്‍ത്തകര്‍, ക്ലബ് അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു. നാലാംവാര്‍ഡ് കരിമ്പന കോളനി പ്രദേശത്തെ 85 വീടുകളില്‍ ഉറവിട നശീകരണ പ്രവര്‍ത്തനങ്ങളും ബോധവല്‍ക്കരണ നോട്ടീസ് വിതരണവും നടത്തി.
