മണ്ണാര്‍ക്കാട്: മുറിച്ചിട്ട മരത്തിന്റെ കമ്പുകള്‍ മുറിച്ചുമാറ്റുന്നതിനിടെ മരക്കൊമ്പ് ദേഹ ത്ത് ശക്തമായി പതിച്ച് പരിക്കേറ്റ തൊഴിലാളി മരിച്ചു. നൊട്ടമല ചീളിപ്പാടം താമസിക്കു ന്ന പൊന്നേത്ത് കുഞ്ഞുമുഹമ്മദിന്റെ മകന്‍ അബ്ദുള്‍ സലിം (42 )ആണ് മരിച്ചത്. ഇന്ന് ഉച്ചയോടെ ചേലേങ്കര പച്ചക്കാട് ഭാഗത്താണ് സംഭവം. മുറിച്ചിട്ട മരത്തിന്റെ കൊമ്പ് വേ ര്‍പ്പെടുത്തുകയായിരുന്നു സലീമും സഹതൊഴിലാളികളും. ഇതിനിടെ ഒരുകൊമ്പ് അബദ്ധത്തില്‍ നെഞ്ചില്‍ശക്തമായി തട്ടുകയും മരച്ചീള് കൈയില്‍ തുളച്ചുകയറി മാരകമായി മുറിവേല്‍ക്കുകയുമായിരുന്നു എന്നാണ് വിവരം. സാരമായി പരിക്കേറ്റ സലീമിനെ ഉടന്‍ വട്ടമ്പലത്തുള്ള മദര്‍ കെയര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.