മണ്ണാര്‍ക്കാട് : ആദിവാസികളുള്‍പ്പടെയുള്ള സാധാരണക്കാരായ സ്ത്രീകള്‍ പ്രസവത്തി നായെത്തുന്ന ഗവ.താലൂക്ക് ആശുപത്രിയിലുള്ളത് ഒരു അനസ്തറ്റിസ്റ്റിന്റെ സേവനം. 24 മണിക്കൂറും അനസ്തറ്റിസ്റ്റിന്റെ സേവനം ലഭ്യമല്ലാത്തത് പ്രസവ ചികിത്സ കുറയാനിട യായതിനെ തുടര്‍ന്ന് ഒരാളെ കൂടി നിയമിക്കാന്‍ നേരത്തെ തീരുമാനമെടുത്തിരുന്നുവെ ങ്കിലും ഇതുവരെയും നടപ്പിലായിട്ടില്ല. അനസ്തറ്റിസ്റ്റുകൂടിയായ തെങ്കര പ്രാഥമിക ആരോ ഗ്യകേന്ദ്രത്തിലെ മെഡിക്കല്‍ ഓഫിസറെ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി നിയമി ക്കാന്‍ നടപടിയെടുക്കാമെന്നായിരുന്നു ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഉറപ്പുനല്‍കിയിരു ന്നത്.
മുഴുവന്‍സമയം സേവനം നടത്താന്‍ രണ്ട് അനസ്തറ്റിസ്റ്റു വേണമെന്നിരിക്കെയാണ് ഒരാളുടെ സേവനത്തെ ആശ്രയിച്ച് പ്രസവചികിത്സ നടക്കുന്നത്. ഒരു വര്‍ഷത്തോളമാ യി ഈ പ്രതിസന്ധിക്ക് അയവുവന്നിട്ടില്ല. പരിചയസമ്പന്നരായ അനസ്തറ്റിസ്റ്റുകളെ മറ്റുമേഖലയില്‍ നിന്നുമെത്തിച്ച് സേവനം ലഭ്യമാക്കുന്നതും നീണ്ടുപോകുന്നു. താലൂക്കി ല്‍ തന്നെ താമസിക്കുന്നവരാണെങ്കില്‍ മാത്രമേ ഇവരുടെ സേവനം കൂടുതല്‍ സമയം പ്രയോജനപ്പെടുത്താനുമാകൂ. താലൂക്ക് ആശുപത്രിയില്‍ ഈവിഭാഗത്തിലാകട്ടെ ഒരുത സ്തികയേയുള്ളൂ. ഗൈനക്കോളജി വിഭാഗത്തില്‍ രണ്ടു ഡോക്ടര്‍മാരും അനുബന്ധ സൗക ര്യങ്ങളുമെല്ലാമുണ്ട്. ജില്ലയില്‍ ഏറ്റവും കൂടുതല്‍ പ്രസവം നടന്നിരുന്ന താലൂക്ക് ആശുപ ത്രിയാണ് മണ്ണാര്‍ക്കാട്ടേത്. ഒരുമാസം 100 മുതല്‍ 150 പ്രസവം വരെ നടക്കാറുണ്ടായിരു ന്നു. ഈ സ്ഥാനത്ത് കഴിഞ്ഞ രണ്ട് മാസത്തിനിടെ നടന്നത് അമ്പതില്‍ താഴെ പ്രസവം മാത്രമാണ്. പ്രസവ ചികിത്സകള്‍ക്കായി ഇപ്പോഴും ജില്ലാ ആശുപത്രിയിലേക്ക് റഫര്‍ ചെയ്യപ്പെടുന്നുമുണ്ട്.
രണ്ട് വര്‍ഷം മുമ്പ് ഗെനക്കോളജി വിഭാഗത്തിലെ ഡോക്ടര്‍മാരെ സ്ഥലം മാറ്റുകയും പകരം ചുമതലയേറ്റ ഡോക്ടര്‍മാര്‍ ദീര്‍ഘകാല അവധിയില്‍ പ്രവേശിച്ചതിനെ തുടര്‍ന്ന് ആശുപത്രിയിലെ പ്രസവവാര്‍ഡ് അടിച്ചിടുന്ന സ്ഥിതിവരെയുണ്ടായി. ഇത് പരാതിക ള്‍ക്കും പ്രതിഷേധങ്ങള്‍ക്കും ഇടയാക്കിയിരുന്നു. ആശുപത്രിയില്‍ പ്രസവങ്ങളുടെ എണ്ണവും ഗണ്യമായി കുറഞ്ഞിരുന്നു. പിന്നീട് ഡോക്ടര്‍മാരെത്തിയതിനെ തുടര്‍ന്നാണ് പ്രസവവാര്‍ഡ് തുറന്നത്. പുതിയ സൂപ്രണ്ട് എത്തിയതോടെ ഗൈനക്കോളജി വിഭാഗം കാര്യക്ഷമമായിട്ടുണ്ട്. സര്‍ക്കാറിന്റെ ഡെലിവെറി പോയിന്റ് പദ്ധതി നടപ്പിലായാല്‍ ആശുപത്രിയില്‍ 24 മണിക്കൂറും പ്രസവചികിത്സാ സൗകര്യം ഉറപ്പാകുമെന്നാണ് പ്രതീക്ഷ. ഇതിനായുള്ള ശ്രമങ്ങള്‍ ആരംഭിച്ചിട്ടുള്ളതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.