മണ്ണാര്‍ക്കാട് :റൂറല്‍ സര്‍വീസ് സഹകരണബാങ്ക് സെക്രട്ടറി എം.പുരുഷോത്തമന്റെ വിരമിക്കല്‍ ഭാഗമായുള്ള യാത്രയയപ്പ് ചടങ്ങിന്റെ സംഘാടക സമിതി രൂപീകരിച്ചു. ടി.ആര്‍. സെബാസ്റ്റ്യന്‍ ചെയര്‍മാനും പി.എന്‍. മോഹനന്‍ മാസ്റ്റര്‍ കണ്‍വീനറുമായി 501 അംഗ കമ്മിറ്റിയും വിവിധ സബ് കമ്മിറ്റികളുമാണ് രൂപീകരിച്ചത്. 27ന് വൈകുന്നേരം നാലിന് നടക്കുന്ന യാത്രയയപ്പ് സമ്മേളനം സഹകരണവകുപ്പ് മന്ത്രി വി.എന്‍. വാസവന്‍ ഉദ്ഘാടനം ചെയ്യും.ബാങ്ക് ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന സംഘാടക സമിതി രൂപീകരണ യോഗംഎന്‍. ഷംസുദ്ദീന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. റൂറല്‍ ബാങ്ക് പ്രസിഡന്റ് പി. എന്‍. മോഹനന്‍ മാസ്റ്റര്‍ അധ്യക്ഷനായി. മുന്‍ എം.എല്‍.എ.മാരായ ജോസ് ബേബി, കള ത്തില്‍ അബ്ദുള്ള, സി. പി.എം. ഏരിയ സെക്രട്ടറി യു.ടി. രാമകൃഷ്ണന്‍, കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി പി.ആര്‍. സുരേഷ്, ബാങ്ക് അസി.സെക്രട്ടറി എ. അജയകുമാര്‍, ടി.കെ. സുബ്ര ഹ്മണ്യന്‍, സദഖത്തുള്ള പടലത്ത്, കെ.പി.എസ്. പയ്യനെടം, കെ.സി. റിയാസുദ്ദീന്‍, സഹക രണസംഘം ജോ. രജിസ്ട്രാര്‍ പി. ഉദയന്‍, ഭരണ സമിതി അംഗം മോഹന്‍ദാസ് എന്നിവര്‍ സംസാരിച്ചു. സാമൂഹിക-സാംസ്‌കാരിക-രാഷ്ട്രീയ,സഹകരണ മേഖലയിലെ നിരവധി പേര്‍ ചടങ്ങില്‍ പങ്കെടുത്തു.