മണ്ണാര്‍ക്കാട്: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വ്യാപാര ദ്രോഹ നടപടികള്‍ അവസാനിപ്പിക്കണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി (കെ.വി. വി.ഇ.എസ്.) മണ്ണാര്‍ക്കാട് യൂണിറ്റ് ദ്വൈവാര്‍ഷിക ജനറല്‍ ബോഡിയോഗം പ്രമേയത്തി ലൂടെ ആവശ്യപ്പെട്ടു. വൈദ്യുതി പ്രതിസന്ധിക്കെതിരെയും, കെട്ടിട ഉടമകള്‍ക്ക് നിയമ പരമല്ലാതെ വലിയ കുടിശ്ശികവന്നതിലും പ്രതിഷേധ പ്രമേയങ്ങള്‍ അവതരിപ്പിച്ചു. മണ്ണാ ര്‍ക്കാട് എം.പി ഓഡിറ്റോറിയത്തില്‍ ജില്ലാ പ്രസിഡന്റ് ബാബുകോട്ടയില്‍ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് ബാസിത് മുസ് ലിം അധ്യക്ഷനായി. ജില്ലാ സെക്രട്ടറി കെ.എ. ഹമീദ്, ഷക്കീര്‍ കൂറ്റനാട്, യു. ഷമീര്‍, സി.എ. ഷമീര്‍, പി.യു. ജോണ്‍സണ്‍ എന്നിവര്‍ സം സാരിച്ചു. വ്യാപാര മേഖല നേരിടുന്ന നിരവധി പ്രശ്നങ്ങളും ചര്‍ച്ച ചെയ്തു. യൂണിറ്റ് ഭാരവാഹികളായി രമേഷ് പൂര്‍ണിമ (പ്രസി.), സജി ജനത (ജന. സെക്ര.), സൈനുല്‍ ആബിദ് (ഖജാ.) എന്നിവരെ തിരഞ്ഞെടുത്തു.