മണ്ണാര്‍ക്കാട് : സി.ഐ.ടി.യു മണ്ണാര്‍ക്കാട് ഡിവിഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മെയ്ദിന ആചരണവും എം.ചന്ദ്രന്‍ അനുസ്മരണവും സംഘടിപ്പിച്ചു. കുടുബില്‍ഡിങ്ങില്‍ നടന്ന സമ്മേളനം സി.ഐ.ടി.യു. സംസ്ഥാന വൈസ് പ്രസിഡന്റ് പി.കെ.ശശി ഉദ്ഘാട നം ചെയ്തു. ഡിവിഷന്‍ പ്രസിഡന്റ് എം.കൃഷ്ണകുമാര്‍ അധ്യക്ഷനായി. ജില്ലാ ജോയിന്റ് സെക്രട്ടറി പി. മനോമോഹനന്‍, കെ.സി.യു. നേതാവ് വിനോദ്കുമാര്‍, കണ്‍സ്യൂമര്‍ ഫെഡ് സംസ്ഥാന കമ്മിറ്റി അംഗം കെ.പി.ജയരാജ്, സിപിഎം ലോക്കല്‍ സെക്രട്ടറി അജീഷ് കുമാര്‍, സി.ഐ.ടി.യു. ജില്ലാ കമ്മിറ്റി അംഗങ്ങളായ കെ.കുമാരന്‍, ഹക്കീം മണ്ണാര്‍ക്കാട്, പ്രശോബ്, പി.ദാസന്‍, ഡിവിഷന്‍ സെക്രട്ടറി കെ.പി.മസൂദ് എന്നിവര്‍ സംസാരിച്ചു.
