അലനല്ലൂര്‍:ഭീമനാട് പുളിങ്കുന്ന് മാരിയമ്മന്‍ കോവില്‍ പൂജാമഹോ ത്സവം ആഘോഷിച്ചു.പുലര്‍ച്ചെ അഞ്ചിന് ഗണപതി ഹോമത്തോടെ യാണ് ചടങ്ങുകള്‍ക്ക് തുടക്കമായത്.പീഠംമുക്കല്‍, നിവേദ്യപൂജ, കൊട്ടിയിറക്കല്‍ ചടങ്ങുകള്‍ക്ക് ശേഷം പറയെടുപ്പ് നടന്നു.ഉച്ചയ്ക്ക് അന്നദാനവും തായമ്പകയുമുണ്ടായി.വൈകീട്ട് ആന,പാണ്ടിമേള അകമ്പടിയോടെ ഭീമനാട് ലങ്കേത്ത് അയ്യപ്പ ക്ഷേത്ര പരിസരത്തേക്ക് എഴുന്നെള്ളത്ത് നടന്നു.രാത്രി ഏഴരയോടെ എഴുന്നെള്ളിപ്പ് കോവി ലില്‍ തിരിച്ചെത്തി. തുടര്‍ന്ന് തെങ്കര കൃഷ്ണന്‍,എന്‍.കെ. സുന്ദരന്‍ എന്നിവരുടെ നേതൃത്വത്തില്‍ ഡബിള്‍ തായമ്പക അരങ്ങേറി.രാത്രി 11.30ന് കുംഭം നിറക്കല്‍ പൂജ,ഉടുക്കടിപ്പാട്ട് എന്നിവയുമുണ്ടായി.