മണ്ണാര്‍ക്കാട്:വൈവിധ്യമാര്‍ന്ന പരിപാടികളും കൈനിറയെ സമ്മാ നങ്ങളുമായി മണ്ണാര്‍ക്കാട് പൂരത്തിന് ഇത്തവണയും വോയ്‌സ് ഓഫ് മണ്ണാര്‍ക്കാടിന്റെ പൂരപ്പൊലിമ പൂരനഗരിയിലുണ്ട്. ഇന്ന് മുതല്‍ രാത്രി ഏഴ് മണി മുതലാണ് അമ്പലത്തിന് മുന്നിലെ ആലിന്‍ചുവട്ടി ല്‍ പൂരപ്പൊലിമയുടെ ഭാഗമായ പരിപാടികള്‍ ആരംഭിക്കുക.പൂരം ക്വിസ് മത്സരം,അടിക്കുറിപ്പ് മത്സരം,സുയ്പ്പ് മൊക്ക്,ഉടന്‍ സമ്മാനം ചോദ്യോത്തരങ്ങള്‍,ചിത്രരചന,പരിസ്ഥിതി ബോധവല്‍ക്കരണം ,പ്ലാ സ്റ്റിക് ബോധവല്‍ക്കരണം,കിളിനീര്‍ ബോധവല്‍ക്കരണം തുടങ്ങിയ പരിപാടികളാണ് സംഘടിപ്പിക്കുന്നത്.തുടര്‍ച്ചയായി ഇത് നാലാം വര്‍ഷമാണ് മണ്ണാര്‍ക്കാട് പൂരത്തിന് വോയ്‌സ് ഓഫ് മണ്ണാര്‍ക്കാട് പൂരപ്പൊലിമയൊരുക്കുന്നത്.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!