അട്ടപ്പാടി: മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി അധ്യാപക താത്ക്കാലിക ഒഴിവുകളിലേക്ക് അപേ ക്ഷിക്കാം. ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ ഫിസിക്സ്, കെമി സ്ട്രി, ബോട്ടണി, സുവോളജി, മാത്തമാറ്റിക്സ്, ഹിസ്റ്ററി, പൊളിറ്റിക്ക്സ്, ജ്യോഗ്രഫി, മലയാളം, ഇംഗ്ലീഷ്, ഇക്കണോമിക്സ് എന്നീ വിഷയ ങ്ങള്‍ ക്കും ഹൈസ്‌കൂള്‍ വിഭാഗത്തില്‍ മാത്തമാറ്റിക്സ്, ഇംഗ്ലീഷ്, സോഷ്യല്‍ സയന്‍സ്, നാച്ചുറല്‍ സയന്‍സ്, ഫിസിക്കല്‍ സയന്‍സ്, ഹിന്ദി, മലയാളം, പി.ടി, മ്യൂസിക്, എം.സി.ആര്‍.ടി എന്നീ വിഷയങ്ങളി ലുമാണ് അധ്യാപക ഒഴിവുള്ളത്. ഹയര്‍ സെക്കന്‍ഡറി തസ്തിക യിലേക്ക് പി.ജി, ബി.എഡ്, സെറ്റും ഹൈസ്‌കൂള്‍ വിഭാഗത്തിലേക്ക് ബിരുദവും ബി.എഡുമാണ് യോഗ്യത.

താല്‍പര്യമുള്ളവര്‍ വെള്ളക്കടലാസില്‍ തയ്യാറാക്കിയ അപേക്ഷ, ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫി ക്കറ്റുകളുടെ പകര്‍പ്പുകള്‍ സഹിതം പ്രൊജക്ട് ഓഫീസര്‍, ഐ.ടി. ഡി.പി, അഗളി (പി.ഒ), അട്ടപ്പാടി 678581 എന്ന വിലാസത്തില്‍ മാര്‍ച്ച് 15 നകം എത്തിക്കണം. സ്ഥാപനത്തില്‍ താമസിച്ച് ജോലി ചെയ്യാന്‍ താല്‍പര്യമുള്ളവര്‍ മാത്രം അപേക്ഷിച്ചാല്‍ മതിയാകും. ഫോണ്‍ – 04924 254382, 254223.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!