കോട്ടോപ്പാടം : മാലിന്യമുക്ത കേരളം ജനകീയ കാംപെയിന്റെ ഭാഗമായി കോട്ടോപ്പാടം പഞ്ചായത്തില്‍ നിര്‍വഹണ സമിതി രൂപീകരിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ചെയര്‍ പേഴ്‌സണും സെക്രട്ടറി കണ്‍വീനറുമായ പഞ്ചായത്ത് തല സമിതിയാണ് രൂപീകരിച്ചത്. ഗ്രാമ പഞ്ചായത്ത് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ഒക്ടോബര്‍ രണ്ട് മുതല്‍ മാര്‍ച്ച് 30 വ രെ വാര്‍ഡ് തലത്തില്‍ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനുള്ള രൂപരേഖയും തയ്യാറാക്കി. ജനപ്രതിനിധികള്‍, നിര്‍വഹണ ഉദ്യോഗസ്ഥര്‍, സി.ഡി.എസ്. അംഗങ്ങള്‍, സാമൂഹ്യ പ്രവര്‍ത്തകര്‍, ഹരിതകര്‍മ്മ സേന അംഗങ്ങള്‍, യുവജനസംഘടനാ പ്രതിനിധികള്‍ എന്നിവര്‍ക്ക് പരിശീലനം നല്‍കി. യോഗം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അക്കര ജസീന ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ശശികുമാര്‍ ഭീമനാട് അധ്യക്ഷനായി. സ്ഥിരം സമിതി അധ്യക്ഷരായ പാറയില്‍ മുഹമ്മദാലി, റജീന കോഴിശ്ശേരി, ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ കല്ലടി അബൂബക്കര്‍, ഗ്രാമ പഞ്ചായത്ത് അംഗം അബൂബക്കര്‍ നാലകത്ത്, പൊതുപ്രവര്‍ത്തകരായ എ. അസൈനാര്‍ മാസ്റ്റര്‍, കെ. രാമചന്ദ്രന്‍, എം. ചന്ദ്രശേഖരന്‍, എം.കെ മുഹമ്മദാലി, സി.ഡി.എസ്. ചെയര്‍പേഴ്‌സണ്‍ എ.ദീപ, ഹരിത കേരള മിഷന്‍ ഇന്റേണ്‍ പ്രതിനിധികളായ പി. അരുണ്‍, എം. ജ്യോതിക, ഐ.ആര്‍.ടി.സി. കോര്‍ഡിനേ റ്റര്‍ രൂപിക, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പി.വിനോദ്കുമാര്‍ എന്നിവര്‍ പങ്കെടുത്തു.