മണ്ണാര്‍ക്കാട് : ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സാമൂഹ്യമാധ്യമങ്ങള്‍ വഴിയു ള്ള അപകീര്‍ത്തിപരമോ തെറ്റിദ്ധാരണാജനകമോ വ്യക്തിഹത്യ വരുത്തുന്നതോ ആയ പോസ്റ്റുകള്‍ ശ്രദ്ധയില്‍പെട്ടാല്‍ 9497942709 എന്ന വാട്ട്സ്ആപ്പ് നമ്പറില്‍ അറിയിക്കണം. വ്യാജസന്ദേശങ്ങള്‍ നിര്‍മിക്കുകയും സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നവര്‍ക്കു മെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു.