അലനല്ലൂര്‍ : വേനലിന് കാഠിന്യമേറുന്ന സാഹചര്യത്തില്‍ പറവകള്‍ക്ക് കുടിവെള്ളം ലഭ്യമാക്കാന്‍ സഹജീവികള്‍ക്കിത്തിരി ദാഹജലം പദ്ധതിയുമായി അലനല്ലൂര്‍ എ.ഇ.ടി. ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍. പദ്ധതിയുടെ ഭാഗമായി സ്‌കൂളില്‍ പറവകള്‍ക്കായി തണ്ണീര്‍ ക്കുടം ഒരുക്കി. വിദ്യാര്‍ഥികളുടെ വീടുകളിലും തണ്ണീര്‍ക്കുടംവെയ്ക്കും. പ്രിന്‍സിപ്പല്‍ മുഹമ്മദ് റോഷന്‍ കാളികാവ് ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ ലീഡന്‍ എന്‍.നൗഫ നേതൃത്വം നല്‍കി.