മണ്ണാര്‍ക്കാട് : കുടിവെള്ള സ്രോതസ്സുകളായ പുഴകളും തോടുകളും കുളങ്ങളും സംര ക്ഷിക്കാന്‍ സര്‍ക്കാരും തദ്ദേശസ്ഥാപനങ്ങളും പ്രത്യേകം പദ്ധതികള്‍ ആവിഷ്‌കരി ക്കണമെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കളത്തില്‍ അബ്ദുല്ല പറഞ്ഞു. ലോക ജലദിനത്തോടനുബന്ധിച്ച് മുസ്‌ലിം ലീഗ് ജില്ലാ പരിസ്ഥിതി സംരക്ഷ ണ സമിതിയുടെ ആഭിമുഖ്യത്തില്‍ നടത്തിയ സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായി രുന്നു അദ്ദേഹം. കുടിവെള്ള സംരക്ഷണത്തില്‍ പൊതുസമൂഹം ജാഗ്രത പുലര്‍ത്തണ മെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ജലത്തിന്റെ ശാസ്ത്രീയ ഉപയോഗത്തിനാണ് കേരളം പദ്ധതികള്‍ രൂപീകരിക്കേണ്ടതെ ന്നും ജലം ദുരുപയോഗം ചെയ്യുന്നതിനെതിരെ ജനം പ്രതിരോധം തീര്‍ക്കണമെന്നും ചട ങ്ങില്‍ മുഖ്യപ്രഭാഷണം നടത്തിയ സാഹിത്യകാരന്‍ കെ.പി.എസ്.പയ്യനെടം പറഞ്ഞു. വട്ടമ്പലം ഉബൈദ് ചങ്ങലീരി സ്മാരക കമ്മ്യൂണിറ്റി ഹാളില്‍ നടന്ന സെമിനാറില്‍ പരി സ്ഥിതി സംരക്ഷണ സമിതി ജില്ലാ പ്രസിഡന്റ് പ്രൊഫ.പി.എം.സലാഹുദ്ദീന്‍ അധ്യക്ഷ നായി. പരിസ്ഥിതി പ്രവര്‍ത്തക ഷിജി റോയ്, കെ.സി.അബ്ദുറഹ്മാന്‍, സിദ്ദീഖ് പാറോ ക്കോട്, വൈശ്യന്‍ മുഹമ്മദ്, കബീര്‍ പട്ടിശ്ശേരി, ഇ.കെ.യൂസുഫ്, മുഹമ്മദലി ബുസ്താനി, സമിതി സെക്രട്ടറി ഡോ.ടി.സൈനുല്‍ ആബിദ്, ട്രഷറര്‍ പി.പി.എം.ബഷീര്‍ വട്ടോളി തുടങ്ങിയവര്‍ സംസാരിച്ചു.