മണ്ണാര്‍ക്കാട് : നഗരത്തില്‍ കോടതിപ്പടി – ചങ്ങലീരി റോഡിന്റെ ഓരത്ത് സ്ഥിതി ചെയ്യു ന്ന ടെലിഫോണ്‍, വൈദ്യുതി തൂണുകള്‍ സുഗമമായ ഗതാഗതത്തിന് തടസ്സമാകുന്നു. പ്ര ധാന റോഡിന്റെ അരികുചേര്‍ന്ന് ഇവയുള്ളതിനാല്‍ രണ്ട് വാഹനങ്ങള്‍ക്ക് ഒരേസമയം കടന്ന് പോകാന്‍ കഴിയാത്തസ്ഥിതിയാണ്. സ്വതവേ വീതികുറഞ്ഞതാണ് കോടതിപ്പടി യില്‍ നിന്നും ചങ്ങലീരി റോഡ് തുടങ്ങുന്ന ഭാഗം. നടപ്പാതയില്ലാത്തതിനാല്‍ കാല്‍നട യാത്രക്കാര്‍ക്ക് സഞ്ചരിക്കണമെങ്കില്‍ റോഡിന്റെ ഓരത്തേക്ക് കയറേണ്ടി വരുന്നു.
പത്തിനടുത്ത് ടെലിഫോണ്‍ തൂണുകളാണ് ഇവിടെയുള്ളത്. ഇതിനിടയിലാണ് റോഡി ലേക്ക് തളളിനില്‍ക്കുന്ന നിലയില്‍ ഫൈബര്‍ സര്‍ക്യൂട്ടിന്റെ വലിയഇരുമ്പുപെട്ടിയു മുള്ളത്. വൈദ്യുതിതൂണുകള്‍ വേറെയുമുണ്ട്. ചില ടെലിഫോണ്‍ കാലുകളാകട്ടെ മറ്റുള്ളവയ്ക്ക് താങ്ങായാണ് നില്‍ക്കുന്നത്. ഗതാഗത കുരുക്ക് ഒഴിവാക്കുന്നതിന് അപ കടഭീഷണിയാകുന്ന തൂണുകളെല്ലാം നീക്കം ചെയ്യാന്‍ കഴിഞ്ഞവര്‍ഷം നഗരസഭയില്‍ നടന്ന വിവിധ വകുപ്പുതല ഉദ്യോഗസ്ഥരുടെ യോഗത്തില്‍ തീരുമാനമെടുത്തിരുന്ന താണ്. ഇതുവരെയും നടപ്പിലായിട്ടില്ല.
റോഡിന് അപ്പുറം സ്വകാര്യസ്ഥലമായതിനാല് തൂണുകള്‍ മാറ്റിസ്ഥാപിക്കല്‍ പ്രായോ ഗികമില്ലെന്നാണ് ടെലിഫോണ്‍ കമ്പനി അധികൃതര്‍ പറയുന്നത്. ഫൈബറുകള്‍ മാറ്റി വരികയാണെന്നും ഇത് പൂര്‍ത്തിയായാല്‍ തൂണുകള്‍ക്കിടയിലെ ഫൈബറിന്റെ പെട്ടി മാറ്റാനാകുമെന്നും അധികൃതര്‍ അറിയിച്ചു. നഗരത്തില്‍ ഗതാഗത കുരുക്കിന്റെ കേന്ദ്ര ങ്ങളിലൊന്നാണ് കോടതിപ്പടി കവല. ചങ്ങലീരി റോഡിന്റെ വീതികുറവ് പരിഹരി ച്ചാല്‍ ഗതാഗതകുരുക്കിന് പരിധിവരെ പരിഹാരമാകും. തൂണുകള്‍ മാറ്റിസ്ഥാപിച്ചാല്‍ വാഹനങ്ങള്‍ക്ക് അനായാസം കടന്ന് പോകാനും കഴിയുമെന്ന് യാത്രക്കാര്‍ പറയുന്നു.
