കാഞ്ഞിരപ്പുഴ : അഞ്ചര പതിറ്റാണ്ട് മുമ്പ് നിര്‍മിച്ച കാഞ്ഞിരപ്പുഴ അണക്കെട്ട് പൂര്‍ണമാ യും കമ്മീഷന്‍ ചെയ്യുന്നതിന് അടിയന്തര നടപടി സ്വീകരിക്കണമെന്ന് കെ.ശാന്തകുമാ രി എം.എല്‍.എ. ആവശ്യപ്പെട്ടു. നിയമസഭയില്‍ സബ്മിഷന്‍ ഉന്നയിച്ച് സംസാരിക്കുകയാ യിരുന്നു എം.എല്‍.എ. ജില്ലയിലെ ഇടത്തരം ജലസേചന പദ്ധതിയായ കാഞ്ഞിരപ്പുഴ ജല സേചന പദ്ധതിയ്ക്ക് മൂന്നാം പഞ്ചവത്സര പദ്ധതിയല്‍ ഉള്‍പ്പെടുത്തി 1961ലാണ് അംഗീ കാരം ലഭിച്ചത്. മണ്ണാര്‍ക്കാട്, ഒറ്റപ്പാലം, പാലക്കാട് താലൂക്കുകളിലെ കാര്‍ഷികമേഖല യ്ക്കും കുടിവെള്ളവിതരണത്തിനും ഉപകാരപ്രദമാകുന്ന പദ്ധതിക്ക് 1964 ല്‍ ആസൂത്ര ണകമ്മീഷനും 1966ല്‍ സംസ്ഥാന സര്‍ക്കാരും ഭരണാനുമതി നല്‍കി. 3.65 കോടി രൂപയാ യിരുന്നു അടങ്കല്‍ തുക. 70.8 ദശലക്ഷം ഘനമീറ്റര്‍ സംഭരണശേഷിയോടെ അണക്കെട്ട് നിര്‍മിച്ചു. 1980ല്‍ ഭാഗീകമായി കമ്മീഷന്‍ ചെയ്തു.
ജലവിതരണത്തിനായി പ്രധാനകനാലുകളും ഉപകനാലുകളും ഉള്‍പ്പെടെ 271 കിലോമീ റ്റര്‍ ദൂരം കനാല്‍ നിര്‍മാണമാണ് പദ്ധതിയിലുണ്ടായിരുന്നത്. ഇതില്‍ തെങ്കര ഭാഗത്തേ ക്കുള്ള 9.63 കിലോമീറ്റര്‍ നീളംവരുന്ന വലതുകര കനാല്‍ പൂര്‍ണമായി പൂര്‍ത്തീകരിച്ചു. എന്നാല്‍ പട്ടാമ്പി ഭാഗത്തേക്കുള്ള 66 കിലോമീറ്റര്‍ നീളംവരുന്ന ഇടതുകര കനാല്‍ 61.7 കിലോമീറ്ററാണ് പൂര്‍ത്തീകരിച്ചിട്ടുള്ളത്. 196.082 കിലോമീറ്റര്‍ ദൂരംവരുന്ന ഉപകനാലുക ളുടെ 174.275 കിലോമീറ്ററും പൂര്‍ത്തിയായി. മൂന്നുതാലൂക്കുകളിലെ 8467 ഹെക്ടര്‍ സ്ഥല ത്തേക്ക് ജലസേചനം നടത്തുന്നുണ്ട്. അതേസമയം കാലപ്പഴക്കം മൂലം കനാലിലൂടെയു ള്ള വെള്ളം ചോരുന്നത് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്. ഇതിന് പരിഹാരം കാണാന്‍ ന ബാര്‍ഡ് ഫണ്ട് വിനിയോഗിച്ചുള്ള പ്രവൃത്തികള്‍ നടപ്പിലാക്കി വരികയാണ്.
ഇടതുകര കനാലിന്റെ വാലറ്റ ഭാഗത്ത് ഏകദേശം നാല് കിലോ മീറ്ററും മാരായമംഗലം, കുലുക്കല്ലൂര്‍, കുളപ്പുള്ള നോര്‍ത്ത്, വല്ലപ്പുഴ എന്നീ വിതരണശൃംഖലകളുടെ നിര്‍മാണ വും പൂര്‍ത്തിയാക്കേണ്ടതുണ്ട്. സ്ഥലമേറ്റെടുപ്പില്‍ തടസങ്ങള്‍ മൂലമാണ് ഇത് നീണ്ട് പോകുന്നത്. 40 കോടിരൂപ ചെലവുവരും. ഇതു പൂര്‍ത്തീകരിച്ചാല്‍ ആകെ 9713 ഹെക്ടര്‍ സ്ഥലത്ത് ജലസേചനം നടത്താനാകുമെന്ന് ജലസേചനവകുപ്പധികൃതര്‍ പറയുന്നു. ഈ ഭാഗത്ത് 23.74 കിലോമീറ്റര്‍ദൂരം ഉപകനാലുകളും പൂര്‍ത്തീകരിക്കണം. ഇതിന് 60 കോടി യോളം രൂപയും, ചെറിയ തടയണ, പാലം ഉള്‍പ്പെടെയുള്ള വിവിധ പ്രവൃത്തികളും നട ത്താന്‍ 50 കോടിരൂപയും വേണം. ഈ പ്രവൃത്തികള്‍ക്കെല്ലാമായി 100 ഏക്കര്‍ സ്ഥലം ഏറ്റെടുക്കന്‍ 100 കോടി രൂപയും ചെലവു വരും. പദ്ധതി രൂപരേഖപ്രകാരമുള്ള പ്രവൃ ത്തികള്‍ പൂര്‍ത്തിയാക്കണമെങ്കില്‍ 250 കോടി രൂപ വേണ്ടിവരുമെന്നാണ് ജലസേചന വകുപ്പധികൃതര്‍ കണക്കാക്കുന്നത്.