മണ്ണാര്‍ക്കാട്: ഗ്രാമീണ മേഖലയിലെ എല്ലാ വീട്ടിലും പൈപ്പ്ലൈന്‍ വഴി കുടിവെള്ളമെ ത്തിക്കുന്നതിനുള്ള ജലജീവന്‍ മഷന്‍ പദ്ധതിയുടെ മണ്ണാര്‍ക്കാട് താലൂക്ക് പരിധിയിലെ രണ്ടാം ഘട്ട പ്രവൃത്തികള്‍ അന്തിമഘട്ടത്തിലേക്ക്. വിതരണ ശൃംഖലയുടെ വിപുലീകര ണവും ഗാര്‍ഹിക കണക്ഷന്‍ നല്‍കലും 70 ശതമാനം പൂര്‍ത്തിയായതായി ജലഅതോറി റ്റി അധികൃതര്‍ അറിയിച്ചു. ജലസംഭരണികളും, ജലശുദ്ധീകരണ ശാലയും കുടിവെള്ള വിതരണത്തിനായി ഒരുക്കുന്നുണ്ട്.
കാഞ്ഞിരപ്പുഴ, കുന്തിപ്പുഴ, മുറിയങ്കണ്ണിപ്പുഴ എന്നിവയാണ് ജലസ്രോതസ്സുകള്‍. കാഞ്ഞി രപ്പുഴ പിച്ചളമുണ്ടയിലുള്ള ജലശുദ്ധീകരണശാലയുടെ വിപുലീകരണം നടന്ന് വരിക യാണ്. നിലവില്‍ ഇവിടെ ഏഴ് ദശലക്ഷം ലിറ്റര്‍ ജലം ശുദ്ധീകരിക്കാനാണ് കഴിയുക. 14 ദശലക്ഷം ലിറ്റര്‍ ശേഷി അധികം വര്‍ധിപ്പിച്ച് പ്രതിദിനം 21 ദശലക്ഷം ലിറ്റര്‍ വെള്ളം ശുദ്ധീകരിക്കാന്‍ പ്രാപ്തമാക്കാനാണ് ലക്ഷ്യം വെയ്ക്കുന്നത്. തെങ്കര, തച്ചമ്പാറ, കാഞ്ഞി രപ്പുഴ, കാരാകുര്‍ശ്ശി, തുടങ്ങിയ പഞ്ചായത്തുകളിലേക്ക് ഇവിടെ നിന്നാണ് ജലവിതരണം ചെയ്യുക. കരിമ്പ, മുണ്ടൂര്‍, കോങ്ങാട് പഞ്ചായത്തുകളിലേക്ക് ജലവിതരണം ചെയ്യുന്നതി നായി പുളിഞ്ചോടില്‍ പുതിയ ഒരു ജലശുദ്ധീകരണശാല കൂടി ഒരുക്കിയിട്ടുണ്ട്. തെങ്കര ആനമൂളിയില്‍ പെട്രോള്‍ പമ്പിന് സമീപം സ്വകാര്യവ്യക്തി വിട്ടുനല്‍കിയ പത്ത് സെ ന്റ് സ്ഥലത്ത് 10 ലക്ഷം ലിറ്റര്‍ സംഭരണശേഷിയുള്ള സംഭരണി നിര്‍മിക്കും.
കരിമ്പ പഞ്ചായത്തില്‍ പാറക്കാല്‍ എന്ന സ്ഥലത്താണ് 13 ലക്ഷം ലിറ്റര്‍ സംഭരണശേഷി യുള്ള സംഭരണി നിര്‍മിക്കുക. ഇതിന് ടെന്‍ഡറിനായുള്ള നടപടിക്രമങ്ങളിലാണെന്ന് അറിയുന്നു. തച്ചമ്പാറ പഞ്ചായത്തിലെ വാക്കോടനില്‍ രണ്ട് ലക്ഷം ലിറ്റര്‍ സംഭരണശേ ഷിയുള്ള സംഭരണിയുടെ നിര്‍മാണം അന്തിമഘട്ടത്തിലാണ്. കുമരംപുത്തൂര്‍ പഞ്ചാ യത്തില്‍ കുരുത്തിച്ചാല്‍ ഭാഗത്ത് മൂന്ന് ലക്ഷം ലിറ്റര്‍ സംഭരണ ശേഷിയുള്ള സംഭരണി യും, ചാത്തന്‍മലയില്‍ ഒരു ലക്ഷം ലിറ്റര്‍ സംഭരണശേഷിയുള്ള സംഭരണിയുമാണ് ഒരു ക്കുന്നത്. കാരാകുര്‍ശ്ശി പഞ്ചായത്തില്‍ ടാങ്ക് നിര്‍മിക്കുന്നില്ല. കാഞ്ഞിരപ്പുഴ ജലശുദ്ധീ കരണ ശാലയില്‍ നിന്നും മുതുകുര്‍ശ്ശിയിലുള്ള സംഭരണിയിലേക്ക് വെള്ളമെത്തിച്ച് ഇവിടെ നിന്നും വാഴമ്പുറം സംഭരണിയിലേക്ക് എത്തിച്ച് പമ്പ് ഹൗസില്‍ നിന്നും പഞ്ചാ യത്ത് പരിധിയില്‍ കുടിവെള്ളവിതരണം ചെയ്യും.
കോട്ടോപ്പാടം, അലനല്ലൂര്‍, തച്ചനാട്ടുകര പഞ്ചായത്തകളിലേക്ക് മുറിയങ്കണ്ണിപ്പുഴയില്‍ നിന്നും വെള്ളമെത്തിക്കുക തച്ചനാട്ടുകരയില്‍ നിന്നാണ്. മൂന്ന് പഞ്ചായത്തുകളിലേക്ക് കുടിവെള്ളം നല്‍കാന്‍ നാട്ടുകല്‍ തേങ്ങാക്കണ്ടം മലയില്‍ 66 ലക്ഷം ലിറ്റര്‍ സംഭരണ ശേഷിയുള്ള ജലസംഭരണി സ്ഥാപിക്കും. സ്വകാര്യവ്യക്തിയില്‍ നിന്നും 65 സെന്റ് സ്ഥ ലം പഞ്ചായത്ത് വാങ്ങിയിട്ടുണ്ട്. സംഭരണിയുടെ നിര്‍മാണം ഉടനെ തുടങ്ങും. പഞ്ചായ ത്തില്‍ പാലോട് ശുദ്ധീകരണശാലയുണ്ട്. അതേ സമയം തച്ചനാട്ടുകരയില്‍ നിന്നും കോ ട്ടോപ്പാടം, അലനല്ലൂര്‍ പഞ്ചായത്തുകളിലേക്ക് ജലവിതരണം നടത്തുന്നതിന് ദേശീയപാ തയ്ക്ക് സമാന്തരമായി പൈപ്പ് വിന്യസിക്കേണ്ടതുണ്ട്. ആറ് കിലോ മീറ്ററോളം ദൂരത്തി ല്‍ ജലനാളികള്‍ അടക്കം സ്ഥാപിക്കേണ്ടിയും വരും. ഇതിന് അധിക ചെലവ് വരുന്നുണ്ട്. ജലനാളികല്‍ നിര്‍മിച്ചുകൊണ്ടുള്ള പൈപ്പ് വിന്യാസ പ്രവൃത്തികള്‍ നടത്തുന്നതിന് ദേ ശീയപാത അതോറിറ്റി , ജല അതോറിറ്റി ഉദ്യോഗസഥര്‍ സംയുക്തമായി അടുത്ത ദിവ സം പരിശോധന നടത്തുമെന്നാണ് വിവരം. പദ്ധതിയുടെ മൂന്നാം ഘട്ടമായി നടത്തുന്ന റോഡ് പ്രവൃത്തികളും വിതരണശൃംഖലയുടെ വിപുലീകരണവും ആരംഭിച്ചതായും ജല അതോറിറ്റി അധികൃതര്‍ അറിയിച്ചു.