മണ്ണാര്‍ക്കാട് : മൂന്ന് വര്‍ഷത്തിനിടെ തിരുവിഴാംകുന്ന് കന്നുകാലി ഗവേഷണ കേന്ദ്രത്തി ല്‍ പാല്‍ ഉല്‍പാദനത്തില്‍ കുതിപ്പ്. പ്രതിദിനം ആയിരം ലിറ്റര്‍ പാലാണ് നിലവിലെ ഉല്‍ പാദനം. ഫാമിലെ 90 കറവപ്പശുക്കളില്‍ നിന്നാണ് ഇത്രയും പാല്‍ ലഭ്യമാകുന്നത്. ഗുണ മേന്‍മയുള്ള പാല്‍ 45 മുതല്‍ 48 വരെയുള്ള നിരക്കില്‍ മില്‍മയാണ് സംഭരിക്കുന്നത്. രാ വിലേയും വൈകിട്ടും കറന്നെടുക്കുന്ന പാല്‍ യഥാസമയം വിറ്റഴിക്കുന്നതിനാല്‍ സംസ് കരിക്കേണ്ടതിന്റെ ആവശ്യം വരുന്നില്ല. പ്രദേശവാസികളും പാല്‍വാങ്ങാനെത്താറുണ്ട്. 2020ല്‍ 700 ലിറ്റര്‍ പാലാണ് ലഭിച്ചിരുന്നത്. തുടര്‍ന്നുള്ള വര്‍ഷങ്ങള്‍ ഇത് പടിപടിയായി വര്‍ധിക്കുകയായിരുന്നു. മെച്ചപ്പെട്ടഇനം പശുക്കളും ഇതിന്റെ എണ്ണം വര്‍ധിപ്പിച്ചതും തീറ്റപ്പുല്‍ ഉത്പാദനത്തിനൊപ്പം ജീവനക്കാരുടേയും തൊഴിലാളികളുടെയും കൂട്ടായ പ്രവര്‍ത്തനമാണ് പാല്‍ ഉല്‍പ്പാദന വര്‍ധനവിന് കാരണമെന്ന് കന്നുകാലി ഗവേഷണ കേന്ദ്രം അധികൃതര്‍ പറഞ്ഞു.
കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട് കന്നുകാലികളുടെ പ്രതിരോധശേഷി സംബന്ധിച്ചുള്ള പഠന ഗവേഷണങ്ങള്‍, തീറ്റയുടെ ശാസ്ത്രീയമായ ചിട്ടപ്പെടുത്തല്‍, പച്ചപുല്ല് ഗുണമേന്മ നഷ്ടപ്പെടാതെ സംസ്‌കരിച്ച് ആവശ്യാനുസരണം നല്‍കുന്നതിനുള്ള സംവിധാനം എന്നിവയും പ്രധാനമാണ്. കറവപ്പശുക്കളും കിടാക്കളും എരുമയും ഉള്‍പ്പ ടെ ഫാമില്‍ 273 കന്നുകാലികളുണ്ട്. 33 വെച്ചൂര്‍ പശുക്കളും, മുറെ ഇനത്തില്‍പെട്ട 10 എരുമകളും 20 ഫ്രീസ്വാള്‍ പശുക്കളുമാണ് ഉള്ളത്. ബാക്കിയെല്ലാം സുനന്ദിനി ഇനത്തില്‍ പെട്ടവയാണ്. 28 ലിറ്റര്‍ വരെ പാല്‍ചുരത്തുന്ന പശുക്കളാണ് മുഖ്യഘടകം. കൂടുതല്‍ പാല്‍ ചുരത്തുന്നതില്‍ തണുപ്പാകാലാവസ്ഥയ്ക്ക് പ്രാധാന്യമുള്ളതിനാല്‍ തൊഴുത്തില്‍ ചൂടേല്‍ക്കാതിരിക്കാനുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
വയനാട് പൂക്കോട് ആസ്ഥാനമായുള്ള കേരള വെറ്ററിനറി ആന്‍ഡ് അനിമല്‍ സയന്‍സ സ് സര്‍വകലാശാലയ്ക്ക് കീഴിലുള്ള കേരളത്തിലെ മികച്ച കന്നുകാലി ഗവേഷണ കേന്ദ്രമാണ് തിരുവിഴാംകുന്നിലേത്. നാനൂറ് ഏക്കറാണ് വിസ്തൃതി. 68 സ്ഥിരം ജീവന ക്കാരും 33 താല്‍ക്കാലിക ജീവനക്കാരുമാണ് കന്നുകാലി ഗവേഷണകേന്ദ്രത്തിലുള്ളത്. ഇവിടെ ക്ഷീരകര്‍ഷകര്‍ക്കായി നല്ലയിനം തീറ്റപ്പുല്ലും വിപണനം ചെയ്ത് വരുന്നു. 125 ഏക്കറിലാണ് തീറ്റപ്പുല്‍കൃഷിയുള്ളത്. ദിനംപ്രതി എട്ട് ടണ്ണോളം പുല്ല് കൃഷി ചെയ്തെ ടുക്കുന്നു. ഇതില്‍ ഏഴ് ടണ്‍ ഫാമില്‍ ഉപയോഗിക്കും. ബാക്കി മൂന്നര രൂപ നിരയ്ക്കല്‍ ആവശ്യക്കാര്‍ക്ക് നല്‍കും. കെട്ടുകളാക്കി തയ്യാറാക്കി വെക്കുന്ന പുല്ല് വാങ്ങാന്‍ നിരവ ധി പേരെത്താറുണ്ട്. മണ്ണുത്തി ഫാമിലേക്കും ആവശ്യമായ പുല്ല് കയറ്റുമതി ചെയ്യുന്നുണ്ട്.