മണ്ണാര്‍ക്കാട്: മലവെള്ളപ്പാച്ചിലില്‍ ഒഴുകിയെത്തിയ വന്‍മരങ്ങള്‍ കുന്തിപ്പുഴ പാല ത്തിന്റെ തൂണുകളില്‍ തങ്ങിനില്‍ക്കുന്നു. ചൊവ്വാഴ്ച രാത്രി പത്തിനാണ് പുഴയില്‍ മലവെള്ളപ്പാച്ചിലുണ്ടായത്. കടപുഴകിയെത്തിയ അഞ്ചിനടുത്ത് മരങ്ങളാണ് പാലത്തി ന്റെ എല്ലാ തൂണുകളിലുമായി തടഞ്ഞുകിടക്കുന്നത്. വിലങ്ങനെ കിടക്കുന്ന മരങ്ങളില്‍ മറ്റു മരങ്ങളും തടഞ്ഞിട്ടുണ്ട്. ഇതിനാല്‍ വെള്ളത്തിന്റെ സ്വാഭാവിക ഒഴുക്കും തടസ്സപ്പെ ട്ടിരിക്കുകയാണ്. കൂടാതെ, വേരുകളും കമ്പുകളിലുമെല്ലാം പ്ലാസ്റ്റിക് വസ്തുക്കളും മറ്റും തങ്ങികിടക്കുന്നുമുണ്ട്. ചൊവ്വാഴ്ച പകല്‍സമയങ്ങളില്‍ മണ്ണാര്‍ക്കാട് മേഖലയിലും സൈ ലന്റ് വാലി വനമേഖലയിലേക്കും മഴപെയ്തിരുന്നു. ഇതോടെയാണ് രാത്രിയില്‍ ശക്ത മായ മലവെള്ളപ്പാച്ചിലുണ്ടായിട്ടുള്ളത്. മരങ്ങള്‍ തങ്ങിനില്‍ക്കുന്ന ഭാഗത്തിന് തൊട്ടു താഴെയായിട്ടാണ് കുമരംപുത്തൂര്‍ പഞ്ചായത്തിലേക്കുള്ള ശുദ്ധജലവിതരണത്തിന്റെ കിണറുള്ളത്. മരങ്ങളില്‍ മാലിന്യങ്ങള്‍ വന്നടിയുന്നത് ശുദ്ധജലവിതരണത്തിനും ഭീഷ ണിയാകും. ഒരുവര്‍ഷം മുന്‍പും സമാനമായ രീതിയില്‍ വന്‍മരങ്ങള്‍ പാലത്തിന്റെ തൂ ണുകളിലടിഞ്ഞിരുന്നു. മണ്ണാര്‍ക്കാട് അഗ്‌നിരക്ഷാസേനാംഗങ്ങളെത്തിയാണ് ഇതുവലി ച്ചുനീക്കിയശേഷം മുറിച്ചുമാറ്റിയത്. തൂണുകളില്‍ തങ്ങിനില്‍ക്കുന്ന മരങ്ങള്‍ നീക്കം ചെയ്യാനുള്ള നടപടികള്‍ അധികൃതര്‍ സ്വീകരിക്കുമെന്ന പ്രതീക്ഷയിലാണ് പ്രദേശവാ സികളും.