അഗളി: ലോക ഭക്ഷ്യ ദിനത്തിനോടനുബന്ധിച്ച് മണ്ണാര്‍ക്കാട് കല്ലടി കോളജ് ഫുഡ് ടെക്‌നോളജി വിദ്യാര്‍ഥികള്‍ കോട്ടത്തറ ട്രൈബല്‍ സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലില്‍ ഉച്ചഭക്ഷണം വിതരണം ചെയ്തു. വിദ്യാര്‍ഥികളുടെയും അധ്യാപകരുടെയും വീടുകളില്‍ നിന്നും ശേഖരിച്ച ഭക്ഷണ പൊതികള്‍ ആശുപത്രിയിലെ മുഴുവന്‍ രോഗികള്‍ക്കും പരിചാരകര്‍ക്കും ജീവനക്കാര്‍ക്കും ഉള്‍പ്പെടെ വിതരണം ചെയ്തു. ആശുപത്രി സൂപ്രണ്ട് ഡോ. പത്മനാഭന്‍, ആര്‍.എം.ഒ. മിഥുന്‍, ഡോ. അഖില്‍ രാജ്, പി.ആര്‍.ഒ. ഗഫൂര്‍ , ഫുഡ് ടെക്‌നോളജി വിഭാഗം മേധാവി മുഹമ്മദ് ഫൈസല്‍, അധ്യാപകരായ മുഹമ്മദ് ഷബീ ബ്, രമ്യ, വിദ്യ, റജ്‌ന എന്നിവരും ഒന്നാം വര്‍ഷ ഫുഡ് ടെക്‌നോളജി വിദ്യാര്‍ഥികളും പങ്കെടുത്തു.
