മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട് ഉപജില്ലാ സ്‌കൂള്‍ ശാസ്ത്രോത്സവം സമാപിച്ചപ്പോള്‍ പൊറ്റ ശ്ശേരി ഗവ.ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ 680 പോയിന്റുനേടി ഓവറോള്‍ ചാമ്പ്യന്മാരായി. 660 പോയിന്റുനേടിയ തച്ചമ്പാറ ദേശബന്ധു ഹയര്‍ സെക്കന്‍ഡറി സ്‌കൂളിനാണ് രണ്ടാം സ്ഥാനം. മണ്ണാര്‍ക്കാട് എം.ഇ.എസ്. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ 560 പോയിന്റോടെ മൂന്നാംസ്ഥാനംനേടി.
പ്രവൃത്തി പരിചയമേളയില്‍ 352 പോയിന്റ് നേടി പൊറ്റശ്ശേരി ഗവ.ഹൈ സ്‌കൂള്‍ ഒന്നാം സ്ഥാനവും 351 പോയിന്റോടെ ഗവ.ഓറിയന്റല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എടത്ത നാട്ടുകര രണ്ടാം സ്ഥാനവും 346 പോയിന്റ് നേടി ദേശബന്ധു ഹൈസ്‌കൂള്‍ തച്ചമ്പാറ മൂ ന്നാം സ്ഥാനവും നേടി. ശാസ്ത്രമേളയില്‍ പള്ളിക്കുറുപ്പ് ശബരി ഹൈസ്‌കൂള്‍ 84 പോയി ന്റ് നേടി ഒന്നാം സ്ഥാനവും തച്ചമ്പാറ ദേശബന്ധു ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ 69 പോ യിന്റോടെ രണ്ടാം സ്ഥാനവും പൊറ്റശ്ശേരി ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ 62 പോയി ന്റ് നേടി മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ഗണിതശാസ്ത്രമേളയില്‍ 180 പോയിന്റ് നേടി കുമരംപുത്തൂര്‍ കല്ലടി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഒന്നാം സ്ഥാനവും 171 പോയി ന്റ് നേടി മണ്ണാര്‍ക്കാട് എം.ഇ.എസ്. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ രണ്ടാം സ്ഥാനവും 147 പോയിന്റ് നേടി തച്ചമ്പാറ ദേശബന്ധു ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ മൂന്നാം സ്ഥാനവും നേടി. സാമൂഹ്യശാസ്ത്രമേളയില്‍ 90 പോയിന്റ് നേടി പൊറ്റശ്ശേരി ഗവ.ഹയര്‍ സെക്കന്‍ ഡറി സ്‌കൂള്‍ ഒന്നാം സ്ഥാനവും 83 പോയിന്റ് നേടി അലനല്ലൂര്‍ ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ രണ്ടാം സ്ഥാനവും 58 പോയിന്റ് നേടി തെങ്കര ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ മൂന്നാം സ്ഥാനവും നേടി. ഐ.ടി. മേളയില്‍ 69 പോയിന്റ് നേടി എം.ഇ.എസ്. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഒന്നാം സ്ഥാനവും 52 പോയിന്റ് വീതം നേടി കുമരംപുത്തൂര്‍ കല്ലടി ഹയര്‍ സെക്കന്‍ഡറി സ്‌കൂളും മണ്ണാര്‍ക്കാട് കെ.ടി.എം. ഹൈസ്‌കൂളും രണ്ടാം സ്ഥാനം നേടി.
തെങ്കര ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, അരയംകോട് യൂണിറ്റി എ.യു.പി. സ്‌കൂള്‍ എന്നിവിടങ്ങളിലാണ് കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി ശാസ്‌ത്രോത്സവം നടന്നത്. സമാപന സമ്മേളനം ഉപജില്ലാ വിദ്യാഭ്യാസ ഓഫിസര്‍ സി.അബൂബക്കര്‍ ഉദ്ഘാടനം ചെയ്തു. തെങ്കര സ്‌കൂള്‍ പ്രിന്‍സിപ്പല്‍ പി.കെ ബിന്ദു അധ്യക്ഷയായി. ചടങ്ങില്‍ ദേശീയ അധ്യാപക അവാര്‍ഡ് ജേതാവ് ശിവപ്രസാദ് പാലോട്, സംസ്ഥാന അധ്യാപക അവാര്‍ഡ് ജേതാവ് മൈക്കിള്‍ ജോസഫ് തുടങ്ങിയവരെ ആദരിച്ചു. അഗളി ബി.പി.സി. കെ.ടി ഭക്തഗിരീഷ്, സിദ്ധിഖ് പാറോക്കോട്ട്, മനോജ് ചന്ദ്രന്‍, ബിജു അമ്പാടി, പി.ജയരാജന്‍, പ്രോഗ്രാം കണ്‍വീനര്‍ രാജീവന്‍, പ്രധാന അധ്യാപിക പി.കെ നിര്‍മല തുടങ്ങിയവര്‍ സംസാരിച്ചു.