അലനല്ലൂര്‍ : അബദ്ധത്തില്‍ കിണറില്‍ വീണ ഇതര സംസ്ഥാന തൊഴിലാളിയെ അഗ്നി രക്ഷാസേന രക്ഷപ്പെടുത്തി. അലനല്ലൂര്‍ ചന്തപ്പടിയില്‍ ഇന്ന് വൈകിട്ട് ഏഴ് മണിയോ ടെയാണ് സംഭവം. ജമീല്‍ (22) ആണ് കിണറിലകപ്പെട്ടതെന്ന് അഗ്നിരക്ഷാസേന അറി യിച്ചു. ഇതര സംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന കെട്ടിടത്തിന് സമീപത്തെ കി ണറിലാണ് യുവാവ് വീണത്. കിണറിന് അറുപതടിയോളം താഴ്ചയുണ്ട്. കിണറിലെ റിങ്ങുകള്‍ക്കിടയിലേക്കാണ് ഇയാള്‍ വീണത്. തല റിങ്ങില്‍ തട്ടാതിരുന്നതും വെള്ളത്തി ലേക്ക് ഇയാള്‍ വീഴാതിരുന്നതും വലിയ അപകടം ഒഴിവാക്കി. കൂടെയുണ്ടായിരുന്നവര്‍ വിവരമറിയിച്ചതിനെ തുടര്‍ന്നാണ് അസി. സ്റ്റേഷന്‍ ഓഫിസര്‍ എ.കെ ഗോവിന്ദന്‍കുട്ടി യുടെ നേതൃത്വത്തില്‍ സേനാ അംഗങ്ങളായ കെ.പ്രശാന്ത്, രാമകൃഷ്ണന്‍, രമേഷ്, അനില്‍ കുമാര്‍, വിഷ്ണു, പ്രപഞ്ച് എന്നിവരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം നടത്തിയ ത്. കാലിന് പരിക്കേറ്റ യുവാവിനെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.