അലനല്ലൂര്‍: എടത്തനാട്ടുകര തടിയംപറമ്പ് പീസ് പബ്ലിക് സ്‌കൂളില്‍ കംപ്യൂട്ടര്‍ ലാബ് ഉദ്ഘാടനം മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബഷീര്‍ തെക്കന്‍ നിര്‍വ്വഹിച്ചു. എസ്എംഇസി സെന്റര്‍ പ്രിന്‍സിപ്പാല്‍ വി.പി.അബൂബക്കര്‍ അധ്യക്ഷനാ യി. അല്‍മനാര്‍ ഖുര്‍ആനിക് പ്രീസ്‌കൂള്‍ ആന്‍ഡ് പീസ് പബ്ലിക് സ്‌കൂള്‍ എന്നീ സ്ഥാപന ങ്ങളില്‍ നിന്നും കോഴിക്കോട് എഡ്യുമാര്‍ഷല്‍ സ്‌പോര്‍ട്‌സ് കാര്‍ണിവെല്ലില്‍ പങ്കെടു ത്ത് റോളര്‍ സ്‌കേറ്റിങ്ങില്‍ റണ്ണര്‍ അപ്പ് ചാംപ്യന്‍ഷിപ് ട്രോഫിയും വിവിധ മത്സരങ്ങളി ല്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടിയ വിദ്യാര്‍ഥികളെയും ചടങ്ങില്‍ അനുമോദിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം പി.ഷാനവാസ്, എസ്എംഇസി സെന്റര്‍ സെക്രട്ടറി പി. കുഞ്ഞിമൊയ്തീന്‍ മാസ്റ്റര്‍, ട്രഷറര്‍ സുബൈര്‍ മാസ്റ്റര്‍, വടക്കന്‍ അബുഹാജി, ഉസ്മാന്‍ മിശ്കാത്തി, പാറോക്കോട്ട് മമ്മിഹാജി എന്നിവര്‍ സമ്മാനദാനം നടത്തി. എസ്എംഇസി സെന്റര്‍ ജോയിന്റ് സെക്രട്ടറി വി.സി.ഷൗക്കത്തലി മാസ്റ്റര്‍, പീസ് പബ്ലിക് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ടി.മുനീര്‍ മാസ്റ്റര്‍, എസ്എംഎ കോളജ് പ്രിന്‍സിപ്പല്‍ പി.മുസ്തഫ മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!