പട്ടാമ്പി: ശ്രീനീലകണ്ഠ ഗവ.സംസ്‌കൃത കോളജിലെ എന്‍.എസ്.എസ്. യൂണിറ്റ്, ഇലക്ടറല്‍ ലിറ്ററസി ക്ലബ്ബ് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ദേശീയ സമ്മതിദായക ദിനം ആചരിച്ചു. പ്രിന്‍സിപ്പല്‍ ഇന്‍ചാര്‍ജ് സി.ഡി.ദിലീപ് ഉദ്ഘാടനം ചെയ്തു. എന്‍.എസ്.എസ്. പ്രോഗ്രാം ഓഫിസര്‍ ഡോ.പി.അരുണ്‍മോഹന്‍ അധ്യക്ഷനായി. പി.ടി.എ. സെക്രട്ടറി ഡോ.എം.ആര്‍.അനില്‍കുമാര്‍ മുഖ്യപ്രഭാഷണം നടത്തി. ഇലക്ടറല്‍ ലിറ്ററസി ക്ലബ്ബ് വിദ്യാര്‍ഥി കോര്‍ഡിനേറ്റര്‍ അനന്തലക്ഷ്മി അനൂബ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. എന്‍. എസ്.എസ്. വളണ്ടിയര്‍ വിഷ്ണപ്രിയ, പ്രോഗ്രാം ഓഫിസര്‍ കെ.കെ.നിഷ തുടങ്ങിയവര്‍ സംസാരിച്ചു. വിദ്യാര്‍ഥികളുടെ ഫ്‌ളാഷ് മൊബ് അവതരണവും നടന്നു.