മണ്ണാര്‍ക്കാട് : സര്‍ക്കാര്‍ ജീവനക്കാരുടെയും അധ്യാപകരുടെയും തടഞ്ഞുവെച്ച മുഴു വന്‍ ഡി.എ. കുടിശ്ശികയും ഉടന്‍ അനുവദിക്കണമെന്ന് കെ.പി.എസ്.ടി.എ. കോട്ടോപ്പാടം ബ്രാഞ്ച് സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. 24ന് നടക്കുന്ന സമരം വിജയിപ്പി ക്കാനും തീരുമാനിച്ചു. സംസ്ഥാന കമ്മിറ്റി അംഗം ബിജു ജോസ് ഉദ്ഘാടനം ചെയ്തു. ബ്രാ ഞ്ച് പ്രസിഡന്റ് പി.ശശികുമാര്‍ അധ്യക്ഷനായി. റവന്യു ജില്ലാ ഓഡിറ്റര്‍ നൗഫല്‍ താളി യില്‍ മുഖ്യപ്രഭാഷണം നടത്തി. വിദ്യാഭ്യാസ ജില്ലാ ട്രഷറര്‍ ബിന്ദു.പി.ജോസഫ്, പി. ദീപക്, കെ.ജയചന്ദ്രന്‍ ചെത്തല്ലൂര്‍, സി.മിഷ, ടി.ശാലിനി, രമണി ടീച്ചര്‍ തുടങ്ങിയവര്‍ സംസാരിച്ചു. ഭാരവാഹികള്‍ : പി.ശശികുമാര്‍ (പ്രസിഡന്റ്), എം.ഷൈലജ, കെ.പ്രസീജ, വി.കെ.രശ്മി, സി.എന്‍.സുജാത (വൈസ് പ്രസിഡന്റ്), പി.ലീന (ജനറല്‍ സെക്രട്ടറി), കെ.എന്‍.ശ്രീജ, റസീന നൗഷാദ്, പി.പി.കെ.ഫത്തിയ, ഇ.സുഹിത (ജോയിന്റ് സെക്രട്ടറി), സി.മിഷ (ട്രഷറര്‍).
