കോട്ടോപ്പാടം : സ്‌കൂളുകളില്‍ ലബോറട്ടറികളും ലൈബ്രറികളും അനിവാര്യമെന്ന് നിയമസഭാ സ്പീക്കര്‍ എ.എന്‍ ഷംസീര്‍. വടശ്ശേരിപുറം ഷെയ്ക്ക് അഹമ്മദ് ഹാജി മെ മ്മോറിയല്‍ ഗവ ഹൈസ്‌കൂളിന്റെ സുവര്‍ണ്ണ ജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു സ്പീക്കര്‍. സ്‌കൂളുകളില്‍ പഠനമുറികള്‍ പോലെ തന്നെ കളിസ്ഥലവും അനിവാര്യമാണ്. വടശ്ശേരിപുറം ഗവ ഹൈസ്‌കൂള്‍ ഹയര്‍ സെക്കന്‍ഡറി തലത്തിലേക്ക് മാറ്റുന്നതിനായുള്ള നയം സര്‍ക്കാര്‍ സ്വീകരിക്കുമ്പോള്‍ എം.എല്‍.എ യോടൊപ്പം സഹായത്തിനായി താനും ഉണ്ടാവുമെന്നും സ്പീക്കര്‍ പറഞ്ഞു.
പൊതുവിദ്യാഭ്യാസ മേഖലയിലുള്ള സര്‍ക്കാറിന്റെ ഇടപെടലുകളിലൂടെ മെച്ചപ്പെട്ട മാറ്റങ്ങള്‍ വിദ്യാഭ്യാസ മേഖലയില്‍ ഉണ്ടായി. ഈ സ്‌കൂളില്‍ അടിസ്ഥാന സൗകര്യങ്ങള്‍, പുതിയ കെട്ടിടങ്ങള്‍, കമ്പ്യൂട്ടര്‍ ലാബുകള്‍, ലബോറട്ടറികള്‍, ലൈബ്രറി, കളിസ്ഥലം, മികച്ച അക്കാഡമിക് നിലവാരം എന്നിവ ഉണ്ടാവണം. സ്‌കൂള്‍ മെച്ചപ്പെടുത്തുന്നതി നായി പഞ്ചായത്ത് മുന്‍കൈയെടുത്ത് ജനകീയ നീക്കം ഉണ്ടാവണമെന്നും വികസ നത്തില്‍ രാഷ്ട്രീയം കലര്‍ന്നാല്‍ നാട് മുന്നോട്ട് പോകില്ലെന്നും സ്പീക്കര്‍ പറഞ്ഞു.
വികസനത്തിന് ജനങ്ങളുടെ സഹകരണം വേണം. സ്‌കൂളിന്റെ അടിസ്ഥാന വികസന ത്തിനായി ജനകീയ കമ്മിറ്റി, പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍, പി.ടി.എയിലൂടെ ജനങ്ങള്‍ ചേര്‍ന്ന് സ്‌കൂളിന് ആവശ്യമായ ഭൂമി കണ്ടെത്തണം. ഭൂമി കണ്ടെത്തുന്ന മുറക്ക് കെട്ടിടങ്ങള്‍ ഉണ്ടാക്കുന്നതിനു സര്‍ക്കാറിന്റെ സഹായമുണ്ടാകുമെന്ന് സ്പീക്കര്‍ ഉറപ്പ് നല്‍കി. വിദ്യാ ര്‍ത്ഥികള്‍ക്ക് വായന അനിവാര്യമാണ്. അതിനായി മനോഹരമായ ലൈബ്രറികള്‍ ഒരുക്കണമെന്നും വായിക്കുന്നതിനായി കുട്ടികളെ പാകപ്പെടുത്തണമെന്നും സ്പീക്കര്‍ പറഞ്ഞു. വിദ്യാര്‍ത്ഥികള്‍ക്ക് മികച്ച അക്കാഡമിക് നിലവാരം നല്‍കുന്നതിന് അധ്യാപ കര്‍ പങ്കുവഹിക്കണം. മലയാളം പോലെതന്നെ വിദ്യാര്‍ഥികള്‍ക്ക് ഇംഗ്ലീഷും ഹിന്ദിയും കൈകാര്യം ചെയ്യാന്‍ സാധിക്കണം. അതില്‍ അധ്യാപകര്‍ക്ക് പ്രത്യേക പരിശീലനം നല്‍കണം. സ്‌കൂളുകള്‍ കേന്ദ്രീകരിച്ചുള്ള മയക്കുമരുന്ന്, മദ്യ മാഫിയകള്‍ക്കെതിരെ ശക്തമായി പ്രവര്‍ത്തിക്കുന്ന പി.ടി.എ ഉണ്ടാവണമെന്നും സ്പീക്കര്‍ പറഞ്ഞു.
എന്‍.ഷംസുദ്ദീന്‍ എം.എല്‍.എ അധ്യക്ഷനായി. വിദ്യാലയ വികസനത്തിനായി സ്ഥാപിത ഘട്ടം മുതല്‍ നാളിതുവരെയും എല്ലാവിധ ഭൗതിക സൗകര്യങ്ങളും ഒരുക്കുന്നതില്‍ മുഖ്യപങ്കുവഹിച്ച മൗലാനാ ചാരിറ്റബിള്‍ ട്രസ്റ്റിനുളള ഉപഹാരം സ്പീക്കര്‍ സമ്മാനിച്ചു. വിവിധ മത്സരങ്ങളില്‍ വിജയികളായ വിദ്യാര്‍ത്ഥികളെ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡ ന്റ് വി.പ്രീത, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അക്കര ജസീന എന്നിവര്‍ ആദരിച്ചു. ബ്ലോ ക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബഷീര്‍ തെക്കന്‍, ജില്ലാ പഞ്ചായത്ത് അംഗം മെഹ ര്‍ബാന്‍ ടീച്ചര്‍, ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ കെ.റജീന, ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ജയരാജന്‍ നാമത്ത്, എ.ഇ.ഒ. സി. അബൂബക്കര്‍, നാട്ടുകല്‍ സി.ഐ എ.ഹബീബുള്ള, പി.ടി.എ പ്രസിഡന്റ് അക്കര ഹമീദ്, പ്രധാനാധ്യാപ കന്‍ എസ്.നസീര്‍ ഹുസൈന്‍, സംഘാടക സമിതി കണ്‍വീനര്‍ ഹമീദ് കൊമ്പത്ത്, എസ്. എം.സി ചെയര്‍മാന്‍ റഫീഖ് അക്കര, പൂര്‍വ്വ വിദ്യാര്‍ത്ഥി പ്രതിനിധി പി.ടി.സിദ്ദീഖ്, എം.പി.ടി.എ പ്രസിഡന്റ് കെ. ഷബ്‌നാബി, പി.ടി.എ വൈസ് പ്രസിഡന്റ് എ.കുഞ്ഞയമു, സ്റ്റാഫ് സെക്രട്ടറി എം. അബ്ദുനാസര്‍, സി.സനോജ്, സീനിയര്‍ അസിസ്റ്റന്റ് കെ.ബാബുരാജന്‍ എന്നിവര്‍ സംസാരിച്ചു.