മണ്ണാര്‍ക്കാട്: മാളിക്കുന്ന് ഞറളത്ത് ശ്രീരാമസ്വാമിക്ഷേത്രത്തിലെ പ്രതിഷ്ഠാദിന- നിറ മാല ഉത്സവം നാളെ തുടങ്ങുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയി ച്ചു. 21നാണ് സമാപനം. എല്ലാദിവസവും വിശേഷാല്‍പൂജകളും വഴിപാടുകളും നടക്കും. ബുധനാഴ്ച വൈകീട്ട് 5.30 മഹാ ഭഗവത് സേവ, ഏഴിന് തിരുവാതിരക്കളി, നൃത്തനൃത്യ ങ്ങള്‍, കുച്ചുപ്പുടി, കഥകളി എന്നിവ അരങ്ങേറും. വ്യാഴാഴ്ച വൈകീട്ട് ഏഴിന് തിരുവാതി രക്കളി, മോഹിനിയാട്ടം, ഭരതനാട്യം, കുച്ചുപ്പുടി എന്നിവ നടക്കും. വെള്ളിയാഴ്ച തിരുവാ തിരക്കളി, നൃത്തനൃത്യങ്ങള്‍ എന്നിവയുണ്ടാകും. ശനിയാഴ്ച വൈകീട്ട് ഏഴിന് സമാദര ണീയം പരിപാടിയില്‍ ഞറളത്ത് കൃഷ്ണന്‍കുട്ടി നമ്പീശന്‍ സ്്മാരക പുരസ്‌കാരം മദ്ദള കലാകാരന്‍ കോട്ടയ്ക്കല്‍ രവിയ്ക്ക് സമര്‍പ്പിക്കും. ദേശീയ പുരസ്‌കാര ജേതാവ് നഞ്ചിയമ്മ ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് നൃത്തനൃത്യങ്ങള്‍ അരങ്ങേറും. ഞായറാഴ്ചയാ ണ് നിറമാല ഉത്സവം. രാവിലെ 9.30ന് എഴുന്നള്ളത്ത്, തുടര്‍ന്ന് പറയെടുപ്പ്, ഓട്ടന്‍തുള്ളല്‍, അന്നദാനം എന്നിവയുണ്ടാകും. വൈകീട്ട് പഞ്ചവാദ്യസമേതമുള്ള എഴുന്നള്ളിപ്പുണ്ടാ കും. രാത്രി ഏഴിന് കലാമണ്ഡലം രഘുചന്ദ്രനും ഗുരുവായൂര്‍ കൃഷ്ണപ്രസാദും നയിക്കുന്ന ഡബിള്‍ തായമ്പക, ഒമ്പതിന് ഭക്തിഗാനമേളയും നടക്കും. കൊമ്പ്, കുഴല്‍പ്പറ്റമുണ്ടാകും. വാര്‍ത്താ സമ്മേളനത്തില്‍ ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ ടി. ബാലചന്ദ്രന്‍, എക്സിക്യൂട്ടീവ് ഓഫീസര്‍ കെ.പി.സുരേന്ദ്രന്‍ നായര്‍, ട്രസ്റ്റി ബോര്‍ഡംഗം കെ.പി. രാജേന്ദ്രന്‍, സെക്രട്ടറി കെ.സുനില്‍ എന്നിവര്‍ പങ്കെടുത്തു.