അഗളി: പതിമൂന്നുകാരിയെ പീഡിപ്പിച്ചെന്ന കേസില്‍ യുവാവിന് ജീവപര്യന്തവും 22 വര്‍ഷം കഠിനതടവും ഒന്നരലക്ഷം രൂപ പിഴയും വിധിച്ചു. മേലേ കോട്ടത്തറ സ്വദേശി ഗണേശനാണ് (40) പാലക്കാട് ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ പോക്‌സോ കോടതിയാണ് ശിക്ഷവിധിച്ചത്. പിഴതുക അടയ്ക്കാത്തപക്ഷം 18 മാസം അധിക തടവുകൂടി അനുഭ വിക്കണം. 2018 മെയ് 26ന് ഗണേശന്‍ പെണ്‍കുട്ടിയുടെ വീട്ടില്‍ അതിക്രമിച്ചുകയറി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് കേസ്. പെണ്‍കുട്ടി ഗര്‍ഭിണിയായതോടെയാണ് സംഭവം പുറത്തറിയുന്നതും ഇയാള്‍ക്കെതിരെ കേസെടുത്തതും. ഷോളയൂര്‍ പൊലിസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ അന്നത്തെ എസ്.ഐ.കെ.ബി.ഹരികൃഷ്ണനാണ് അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്.പ്രൊസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പ്രോസിക്യുട്ടര്‍ ടി.ശോഭന ഹാജരായി.