നെറ്റ് സീറോ എമിഷന്‍ യോഗം നടന്നു
പാലക്കാട് : ജനകീയ കൂട്ടായ്മയിലൂടെ മാത്രമേ പ്രകൃതിയുടെ സംരക്ഷണം സാധ്യമാവു കയുള്ളൂവെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍. നവകേരള മിഷന്റെ ഭാഗമായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ ചേംബറില്‍ നടന്ന നെറ്റ് സീറോ എമി ഷന്‍ യോഗത്തില്‍ സംസാരിക്കുകയായിരുന്നു ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്. നിലവി ലെ സാമൂഹിക പശ്ചാത്തലത്തില്‍ സമൂഹത്തെയും പ്രകൃതിയെയും സംരക്ഷിക്കേണ്ട ഉത്തരവാദിത്തം ഓരോരുത്തരും ഏറ്റെടുക്കണമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. സംസ്ഥാനത്ത് സര്‍ക്കാരിന്റെ പൊതുവായ പോളിസിയുടെ ഭാഗമായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ ജനകീയ പരിപാടിയായാണ് നെറ്റ് സീ റോ എമിഷന്‍ ക്യാമ്പയിന്‍ നടത്തുന്നതെന്ന് നവകേരളം മിഷന്‍ ജില്ലാ കോ-ഓര്‍ഡി നേറ്റര്‍ പി. സൈതലവി പറഞ്ഞു.
മാലിന്യ സംസ്‌കരണം, എനര്‍ജി മാനേജ്മെന്റ്, എക്കോ റെസ്റ്ററേഷന്‍, കാര്‍ഷിക വി കസനം എന്നീ മേഖലകളില്‍ എമിഷന്‍ കുറക്കുന്നതിന് സഹായകരമായ വിവിധ പ ദ്ധതികളുടെ നടപ്പുവര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കുന്നതിനും വരും വര്‍ഷത്തില്‍ നെറ്റ് സീറോ എമിഷന്റെ പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കുന്നതിനും പുതിയ പദ്ധതികള്‍ ഏറ്റെടുക്കുന്നതിനും യോഗത്തില്‍ തീരുമാനമായി. ഇതിന്റെ ഭാഗമായി തെരഞ്ഞെടുത്ത പഞ്ചായത്തുകളില്‍ സോളാര്‍ തെരുവ് വിളക്കുകള്‍, ഇല ക്ട്രിക് വാഹനങ്ങള്‍, ഫുഡ് ഫോറസ്റ്റുകള്‍, തരിശുരഹിത ഗ്രാമം പദ്ധതി, ഔഷധ ഗ്രാമം പദ്ധതി, ശലഭോദ്യാനം തുടങ്ങിയവ ഏറ്റെടുത്തതായും ഇവയുടെ പ്രവര്‍ത്തനം പുരോ ഗമിച്ചു വരുന്നതായും പഞ്ചായത്തുകള്‍ യോഗത്തില്‍ അറിയിച്ചു.
പഞ്ചായത്തുകള്‍ സാങ്കേതിക സമിതി യോഗങ്ങള്‍ ചേരുന്നതിനും അതിന്റെ അടിസ്ഥാ നത്തില്‍ ഒരാഴ്ചയ്ക്കകം തുടര്‍പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കുന്നതിനും തീരുമാനമായി. നെറ്റ് സീറോ എമിഷന്‍ ക്യാമ്പയിന്റെ ആദ്യഘട്ടത്തില്‍ സംസ്ഥാനത്ത് തെരഞ്ഞെടുത്ത 80 തദ്ദേശസ്ഥാപനങ്ങളില്‍ പാലക്കാട് ജില്ലയില്‍നിന്നും കിഴക്കഞ്ചേരി, പല്ലശ്ശന, അക ത്തേത്തറ, പൊല്‍പ്പുള്ളി, കേരളശ്ശേരി, വെള്ളിനേഴി, ശ്രീകൃഷ്ണപുരം എന്നീ പഞ്ചായത്തു കളെയാണ് തെരഞ്ഞെടുത്തിട്ടുള്ളത്. യോഗത്തില്‍ അകത്തേത്തറ, കിഴക്കഞ്ചേരി, പല്ല ശ്ശന ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ സുനിത അനന്തകൃഷ്ണന്‍, കവിത മാധവന്‍, സായിരാധ, വെള്ളിനേഴി ഗ്രാമപഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ അനില്‍ കുമാര്‍, മറ്റു ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.