മണ്ണാര്‍ക്കാട് : കേരള ക്ഷീരകര്‍ഷക ക്ഷേമനിധി ബോര്‍ഡ് നടപ്പിലാക്കുന്ന ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയായ ക്ഷീരസാന്ത്വനം ഇന്‍ഷുറന്‍സ് 2023-24 എന്റോള്‍മെന്റ് ആരംഭിച്ചു. കേരള ക്ഷീരകര്‍ഷക ക്ഷേമനിധിയില്‍ അംഗങ്ങളായ 80 വയസ്സ് വരെയുള്ള ക്ഷീരകര്‍ഷകര്‍ക്ക് സബ്സിഡിയോടുകൂടി പദ്ധതിയില്‍ പങ്കാളികളാകാം. ആദ്യം ചേരു ന്ന 22,000 ക്ഷേമനിധി അംഗങ്ങള്‍ക്ക് മാത്രമെ സബ്സിഡി ലഭിക്കുകയുള്ളു. പദ്ധതിയില്‍ പങ്കാളികളാകുന്നവര്‍ക്ക് ആരോഗ്യ സുരക്ഷാ പോളിസി അപകട സുരക്ഷാ പോളിസി, ലൈഫ് ഇന്‍ഷുറന്‍സ് പോളിസി എന്നിവയുടെ പരിരക്ഷ ലഭിക്കും. ക്ഷേമനിധി അംഗ ങ്ങളോടൊപ്പം ജീവിതപങ്കാളി, മക്കള്‍ എന്നിവര്‍ക്കും പ്രത്യേകം തുക നല്‍കി പദ്ധതിയി ല്‍ എന്റോള്‍ ചെയ്യാം. ക്ഷീരസംഘം ജീവനക്കാര്‍ക്കും ക്ഷേമനിധി അംഗങ്ങളല്ലാത്ത ക്ഷീരകര്‍ഷകര്‍ക്കും മുഴവന്‍ പ്രീമിയം തുക അടച്ച് പദ്ധതിയില്‍ എന്റോള്‍ ചെയ്യാം. അസാനതിയതി ഡിസംബര്‍ 31. വിശദവിവരങ്ങള്‍ക്ക് ബ്ലോക്ക് തലത്തില്‍ പ്രവര്‍ത്തി ക്കുന്ന ക്ഷീരവികസന ഓഫീസുകളുമായോ തൊട്ടടുത്തുള്ള ക്ഷീരസഹകരണ സംഘ ങ്ങളുമായോ ബന്ധപ്പെടണം.