അനാച്ഛാദനം ഡിസംബര്‍ 27ന്
മണ്ണാര്‍ക്കാട് : കേരളത്തിലെ നാട്ടാനകളില്‍ പ്രമുഖനും ആരാധകര്‍ സ്‌നേഹത്തോടെ കോങ്ങാടന്‍ എന്ന് വിളിച്ചിരുന്ന കുട്ടിശങ്കരന്റെ പൂര്‍ണകായ പ്രതിമ കാഞ്ഞിരപ്പുഴ ഉദ്യാനത്തിലൊരുങ്ങി. നാട്ടാനച്ചന്തത്തിന്റെ തിടമ്പേറ്റിയ ഗജവീരന്റെ അഴകളവുകളെ ല്ലാം അതേപടി പുന:സൃഷ്ടിച്ചിരിക്കുന്നത് ശില്‍പ്പി രാജന്‍ നെന്‍മാറയാണ്. ഉദ്യാനത്തിലേ ക്കുള്ള പ്രവേശനകവാടത്തിന് സമീപത്താണ് പ്രതിമനിര്‍മിച്ചിട്ടുള്ളത്. ഉദ്യാനത്തിലെ ത്തുന്ന സന്ദര്‍ശകരെ ആകര്‍ഷിക്കുന്ന തരത്തിലുള്ള ശില്‍പം വേണമെന്നും അത് ആനയുടേതായിരിക്കണമെന്ന് ഉദ്യാന പരിപാലന കമ്മിറ്റി യോഗത്തില്‍ ആലോചന വന്നപ്പോള്‍ കെ.ശാന്തകുമാരി എം.എല്‍.എയാണ് കോങ്ങാട് കുട്ടിശങ്കരന്റെ പേര് നിര്‍ ദേശിച്ചത്. തുടര്‍ന്ന് ഉദ്യാന വികസന ഫണ്ടില്‍ നിന്നും 2.5ലക്ഷം രൂപ പ്രതിമ നിര്‍മാണ ത്തിനായി വകയിരുത്തുകയും ചെറുതും വലുതുമായ അമ്പതിലധികം ആനകളുടെ ശില്‍പ്പങ്ങള്‍ നിര്‍മിച്ചിട്ടുള്ള രാജന്‍ നെന്‍മാറയെ ദൗത്യമേല്‍പ്പിക്കുകയും ചെയ്തു. കഴി ഞ്ഞ ഏപ്രില്‍ മാസത്തില്‍ ആരംഭിച്ച പ്രതിമ നിര്‍മാണം ഇന്നലയോടെ പൂര്‍ത്തിയായി. സിമന്റ്, മല്‍, കമ്പി, മണല്‍, മെറ്റല്‍ എന്നിവയാണ് നിര്‍മാണത്തിന് ഉപയോഗിച്ചത്. 301 സെന്റീ മീറ്റര്‍ ഉയരവും 426 സെന്റീമീറ്റര്‍ ശരീര നീളവുമാണ് കോങ്ങാട് കുട്ടിശങ്കര നുണ്ടായിരുന്നത്. വാലിന്റെ നീളം 191 സെന്റീ മീറ്ററാണ്. കുട്ടിശങ്കരന്റെ യഥാര്‍ത്ഥ ഉയരത്തിലും നീളത്തിലുമാണ് പ്രതിമയും നിര്‍മിച്ചിരിക്കുന്നത്. ആനയുടെ പ്രത്യേകത യായ നിലത്തിഴയുന്ന തുമ്പിയും, നീളം കൂടിയ വാലും, കൊമ്പുകളുടെ ഒരല്‍പം നിരപ്പു വ്യത്യാസവുമെല്ലാം അതേപടിയാണ്. നിര്‍മാണ ആവശ്യത്തിനായി സമൂഹ മാധ്യമങ്ങ ളില്‍ കോങ്ങാട് കുട്ടിശങ്കരന്റെ ദൃശ്യങ്ങള്‍ കണ്ടതിന് പുറമേ ഉടമസ്ഥരുള്‍പ്പടെയുള്ള വരി ല്‍ നിന്നും ആനയെ കുറിച്ചുള്ള വിവരങ്ങള്‍ ശില്‍പി ശേഖരിച്ചിരുന്നു. നിലമ്പൂര്‍ കാട്ടില്‍ നിന്നാണ് കുട്ടിശങ്കരന്‍ നാട്ടിലെത്തുന്നത്. 1969ല്‍ കോട്ടപ്പടി കളത്തിലെ ചിന്ന ക്കുട്ടന്‍ നായര്‍ എന്ന കുട്ടിശങ്കരന്‍ നായരാണ് കോങ്ങാട് തിരുമന്ധാംകുന്നിലമ്മയ്ക്ക് മുന്നില്‍ ആനയെ നടയ്ക്കിരുത്തിയത്. സര്‍വലക്ഷണങ്ങളുമിണങ്ങിയ കൊമ്പന്‍ കേ രളത്തിലെ ഉത്സവപറമ്പുകളില്‍ നിറഞ്ഞ് നിന്നു. മാതംഗ കേസരി, ഇഭകുല ചക്രവര്‍ ത്തി തുടങ്ങിയ നിരവധി ബഹുമതികളും ആനപ്രേമികളുടെ കോങ്ങാടനെ തേടിയെ ത്തിയിട്ടുണ്ട്. 2020 ജൂലൈ 26ന് അറുപതാം വയസില്‍ ചരിഞ്ഞു. ഉത്സവകേരളത്തെ വിസ്മയിപ്പിച്ച ആ കോങ്ങാടനെ ഇനി ജീവന്‍തുടിക്കുന്ന പ്രതിമയായി കാഞ്ഞിരപ്പുഴ ഉദ്യാനത്തില്‍ കാണാം. ഗജരാജപ്രതിമയുടെ അനാച്ഛാദനം ഡിസംബര്‍ 27ന് കെ. ശാന്തകുമാരി എം.എല്‍.എ. നിര്‍വഹിക്കും.