ചെറുപ്പുളശ്ശേരി: പൊതു വിദ്യാഭ്യാസ മേഖലയിലെ അക്കാദമിക് നിലവാരത്തെ കുറിച്ച് വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരില്‍ നിന്നും വരുന്ന വാര്‍ത്തകള്‍ സൃഷ്ടിച്ച ആശങ്കകള്‍ സര്‍ക്കാര്‍ ഗൗരവപൂര്‍വ്ം പരിഗണിക്കണമെന്ന് കേരള ഹയര്‍ സെക്കന്‍ഡറി ടീച്ചേഴ്‌സ് യൂണിയന്‍ ജില്ലാ സമ്മേളനം സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചു. നിര്‍മ്മാണ പ്രവര്‍ത്തന ങ്ങളും ഉപകരണങ്ങള്‍ വാങ്ങലുമായി പൊതു വിദ്യാഭ്യാസത്തെ പരിമിതപ്പെടുത്തി അക്കാദമിക മികവു സൃഷ്ടിക്കുന്നതിനാവശ്യമായ നൂതന പാഠ്യപദ്ധതിയോ പാഠപുസ്ത കങ്ങളോ വികസിപ്പിക്കാന്‍ സാധിക്കാതെ വന്നതിലുള്ള കുറ്റബോധത്തില്‍ നിന്നുമാണ് ഇത്തരം ആശങ്കകള്‍ പൊതു സമൂഹവുമായി പങ്കു വെക്കേണ്ടി വന്നത്. അക്കാദമിക മികവ് സൃഷ്ടിക്കുന്നതിന് സംതൃപതരായ അധ്യപക സമൂഹത്തിന്റെ സേവനം ഉറപ്പു വരുത്തുന്നതിലേക്ക് കുടിശ്ശികയായ ക്ഷാമബത്ത ഉള്‍പ്പടെയുള്ള ആനുകൂല്യങ്ങള്‍ ഉടന്‍ അനുവദിക്കണമെന്ന് സമ്മേളനം സര്‍ക്കാരി നോടാവശ്യപ്പെട്ടു. ചെര്‍പ്പുളശ്ശേരി ഗവ.് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വെച്ചു നടന്ന സമ്മേളനം മുസ്ലിം യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡന്റ് അന്‍വര്‍ സാദത്ത് ഉദ്ഘാടനം ചെയ്തു.കെ.എച്ച്.എസ് ടി.യു ജില്ലാ പ്രസിഡന്റ് പി മുഹമ്മദ് അഷ്‌റഫ് അധ്യക്ഷനായി.കെ.എച്ച്.എസ്.ടി.യു സംസ്ഥാന പ്രസിഡന്റ് സി.ടി.പി ഉണ്ണിമൊയ്തീന്‍ മുഖ്യ പ്രഭാഷണം നടത്തി.സംസ്ഥാന വൈസ് പ്രസിഡന്റ് എം.എ സലാം,ജില്ലാ സെക്രട്ടറി പി സി മുഹമ്മദ് ഹബീബ്,പി അബ്ദുല്‍ സലീം,എം പി സാദിഖ്,കെ.കെ നജ്മുദ്ദീന്‍,കൃഷ്ണന്‍ നമ്പൂതിരി,പി.സി സിദ്ദീഖ്,പി എ ഖാദര്‍
കെ മുഹമ്മദ് സുബൈര്‍ ,എം ടി ഇര്‍ഫാന്‍,കെ ഹരിദാസ് ,കെ.പി നസ്റിന്‍ എന്നിവര്‍ പ്രസംഗിച്ചു.ഭാരവാഹികളായി
കെ.എച്ച്.ഫഹദ് (പ്രസിഡണ്ട്),
പി അബ്ദുള്‍ സലാം,കെ ഹരിദാസന്‍,ഹബീബ് റഹ്മാന്‍,
സജ്‌ന അയലൂര്‍
അബ്ദുറഷീദ് വിളയൂര്‍ (വൈസ് പ്രസിഡണ്ടുമാര്‍)
എം.ടി ഇര്‍ഫാന്‍(ജനറല്‍ സെക്രട്ടറി)
ടി.ടിഫിറോസ്,
കെ.എ ഹുസ്‌നി മുബാറക് ,ടി.എസ് അബ്ദുല്‍ റസാഖ്,
ജംഷിദ് കലങ്ങോടന്‍,ടി അബ്ദുല്‍ റസാഖ്
എം എച്ച് റിയാസുദ്ദീന്‍(ജോ. സെക്രട്ടറിമാര്‍)
എം.പി ഷംജീദ്(ട്രഷറര്‍)എന്നിവരെ തെരഞ്ഞെടുത്തു.
