മണ്ണാര്‍ക്കാട്: സംസ്ഥാന സര്‍ക്കാര്‍ ഗുണ്ടായിസം കാണിക്കുകയാണെന്ന് ആരോപിച്ച് തച്ചനാട്ടുകര, എടത്തനാട്ടുകര, അലനല്ലൂര്‍, കോട്ടോപ്പാടം മണ്ഡലം കോണ്‍ഗ്രസ് കമ്മി റ്റികളുടെ നേതൃത്വത്തില്‍ നാട്ടുകല്‍ പോലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി. ദേശീ യപാതയില്‍വച്ച് മാര്‍ച്ച് പോലീസ് തടഞ്ഞു. ചെറിയതോതില്‍ ഉന്തുംതള്ളുമുണ്ടാ യി.ഡി.സി.സി. സെക്രട്ടറി പി.ആര്‍ സുരേഷ് മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. മണ്ണാര്‍ക്കാട് ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് അസീസ് ഭീമനാട് അധ്യക്ഷനായി. ശ്രീകൃഷ്ണപുരം ബ്ലോക്ക് കോണ്‍ഗ്രസ്് പ്രസിഡന്റ് സുരേഷ് തെങ്ങിന്‍തോട്ടം, കൃഷ്ണദാസ്, വേണു ഗോപാല്‍, ഉമ്മര്‍ മനച്ചിത്തൊടി, സിബ്ഗത്തുള്ള, സക്കീര്‍ തയ്യില്‍, ഭാഗ്യലക്ഷ്മി, വര്‍ഗീസ്, ചിങ്ങനേഴി ഭാസ്‌കരന്‍, ഡോ.വിജയകുമാര്‍, പി.മണികണ്ഠന്‍, രാജു കരിയോട്, വി.ഡി. പ്രേംകുമാര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.