അഗളി : പട്ടികവര്‍ഗ വിഭാഗത്തിലെ കുട്ടികളെ ക്ഷയരോഗ വിമുക്തമാക്കുന്നതിനുള്ള അക്ഷയജ്യോതി പരിപാടിക്ക് നാളെ അട്ടപ്പാടിയില്‍ തുടക്കമാകും. ജില്ലയിലെ പട്ടിക Vവര്‍ഗ വിഭാഗത്തില്‍പ്പെട്ടവരുടെ ജനസാന്ദ്രത കൂടിയ പ്രദേശങ്ങള്‍ ഉള്‍പ്പെട്ട അഗളി, ഷോളയൂര്‍, പുതൂര്‍, വണ്ടാഴി, കിഴക്കഞ്ചേരി, മുതലമട എന്നീ ഗ്രാമപഞ്ചായത്തുകളാണ് ആദ്യഘട്ടത്തില്‍ അക്ഷയജ്യോതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. നാളെ ആരംഭിച്ച് മൂന്നാഴ്ച കൊണ്ട് പൂര്‍ത്തിയാകുന്ന വിധത്തിലാണ് പരിപാടിയുടെ പ്രവര്‍ത്തനം ആസൂത്രണം ചെയ്തിരിക്കുന്നത്.
15 വയസിന് താഴെയുള്ള കുട്ടികളുള്ള വീടുകളിലും അങ്കണവാടികളിലും സ്‌കൂളുക ളിലും നേരിട്ട് ചെന്ന് പരിശോധിച്ചാണ് പ്രവര്‍ത്തനങ്ങള്‍ നടത്തുക. കഫ സാമ്പിളുകള്‍ ആശാപ്രവര്‍ത്തകര്‍ അതത് ജനകീയാരോഗ്യ കേന്ദ്രങ്ങളിലെത്തിക്കും. തുടര്‍ന്ന് മൈക്രോസ്‌കോപ്പിക് സെന്ററുകളിലെത്തിക്കും. ഇവിടെ നടത്തുന്ന പരിശോധനയില്‍ ടി.ബി കണ്ടെത്തുന്നവര്‍ക്ക് വേഗത്തില്‍ ചികിത്സ ആരംഭിക്കും. പോസിറ്റീവായ കുട്ടിക ളുടെ കുടുംബാംഗങ്ങളെയും സ്‌ക്രീനിങ് പരിശോധനക്ക് വിധേയമാക്കുമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.
പരിശീലനം ലഭിച്ച അങ്കണവാടി പ്രവര്‍ത്തകര്‍, ഫീല്‍ഡ് വര്‍ക്കര്‍മാര്‍, ആശാപ്രവര്‍ത്ത കര്‍, ഹാംലറ്റ് ആശമാര്‍ (ഊരുകളില്‍ മാത്രം), എം.എല്‍.എസ്.പി (മിഡ് ലെവല്‍ സര്‍വീസ് പ്രൊവൈഡര്‍)മാര്‍ തുടങ്ങിയവരാണ് കുട്ടികളെ പരിശോധിക്കുക. രോഗ ലക്ഷണങ്ങളു ള്ളവരുടെ കഫം സാമ്പിള്‍ എടുത്ത് പരിശോധനക്ക് വിധേയമാക്കും. അങ്കണവാടി കുട്ടി കളില്‍ ക്ഷയരോഗ സാധ്യതയുള്ളവരുടെ വിശദാംശങ്ങള്‍ അങ്കണവാടി പ്രവര്‍ത്തക ആ പ്രദേശത്തെ ആശാപ്രവര്‍ത്തകക്ക് കൈമാറും. ഈ കുട്ടികളുടെ വീടുകള്‍ ആശാപ്ര വര്‍ത്തകര്‍ സന്ദര്‍ശിച്ച് കുട്ടികളെ സ്ഥലത്തെ ഫീല്‍ഡ് വര്‍ക്കര്‍മാര്‍ മുഖേന കുടുംബാ രോഗ്യ കേന്ദ്രത്തിലേക്ക് എത്തിക്കും. പഞ്ചായത്തുതലത്തില്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാ ര്‍, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍മാര്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കും.