തച്ചനാട്ടുകര : വിദ്വേഷത്തിനെതിരെ ദുര്‍ഭരണത്തിനെതിരെ എന്ന മുദ്രാവാക്യമുയ ര്‍ത്തി യൂത്ത് ലീഗ് ജില്ലാ യൂത്ത് മാര്‍ച്ചിന്റെ പ്രചരണാര്‍ത്ഥം തച്ചനാട്ടുകര പഞ്ചായത്ത് യൂത്ത് ലീഗ് കമ്മിറ്റി പ്രചരണ പദയാത്ര നടത്തി. മണലുംപുറത്ത് നിന്നും ആരംഭിച്ച അണ്ണാന്‍തൊടിയില്‍ സമാപിച്ചു. യൂത്ത് ലീഗ് പ്രസിഡന്റ് നിസാര്‍ തെക്കുംമുറിക്ക് പതാക കൈമാറി പഞ്ചായത്ത് മുസ്‌ലിം ലീഗ് പ്രസിഡന്റ് കെ.ഹംസ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. സമാപന സമ്മേളനം സംസ്ഥാന സെക്രട്ടറി ഗഫൂര്‍ കോല്‍കളത്തില്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ സീനിയര്‍ വൈസ് പ്രസിഡന്റ് കെപി.എം.സലീം മാസ്റ്റര്‍ മുഖ്യപ്രഭാഷണം നടത്തി.റാഫി കുണ്ടൂര്‍ക്കുന്ന്, ഉനൈസ് ചെത്തല്ലൂര്‍, സി.പി.സുബൈര്‍, ഉമ്മര്‍ ചോല ശ്ശേരി, മജീദ് അണ്ണാന്‍തൊടി, റഷീദ് മുറിയംകണ്ണി, സി.പി.സൈദലവി, റിയാസ് കപ്പൂര്‍, ആഷിഖ് തള്ളച്ചിറ, അഫ്‌സല്‍ പാറപ്പുറം, മിദ്‌ലാജ്, നൗഫല്‍ പൂവ്വത്താണി, നവാസ് കരിമ്പനക്കല്‍, ഇ.കെ.മൊയ്തുപ്പ ഹാജി, പി.ടി.സൈദ് മുഹമ്മദ്, കെ.പി.കുഞ്ഞിമുഹമ്മദ്, കുഞ്ഞലവി മാസ്റ്റര്‍, പി.മന്‍സൂറലി മാസ്റ്റര്‍, ഇല്യാസ് കുന്നുംപുറം, സലാം ചെത്തല്ലൂര്‍, അന്‍വര്‍ പിലാത്തറക്കല്‍, അസ്‌ക്കര്‍ മാസ്റ്റര്‍,സി പി സെയ്തലവി, സുനീര്‍ അലി,കബീര്‍ അണ്ണാന്‍തൊടി,അല്‍ത്താഫ് ചെത്തല്ലൂര്‍,ജാഫര്‍ കാലടി തുടങ്ങിയവര്‍ പങ്കെടുത്തു.
