തെങ്കര : വെള്ളമില്ലാത്തതിനെ ഉണക്ക് ഭീഷണി നേരിട്ട തെങ്കര പഞ്ചായത്തിലെ നെല്‍ കൃഷിക്കായി കാഞ്ഞിരപ്പുഴ ജലസേചന പദ്ധതിയില്‍ നിന്നും ജലവിതരണം ആരംഭിച്ച ത് കര്‍ഷകര്‍ക്ക് ആശ്വാസമായി. കര്‍ഷകര്‍ മുറവിളി കൂട്ടിയതിനെ തുടര്‍ന്നാണ് ഞായ റാഴ്ച വൈകിട്ടോടെയാണ് ജലസേചന പദ്ധതി അധികൃതര്‍ വലതുകര കനാലിന്റെ ഷട്ട ര്‍ അഞ്ച് സെന്റീമീറ്റര്‍ ഉയര്‍ത്തിയത്. ഇന്നലെ ഷട്ടര്‍ 10 സെന്റീമീറ്ററാക്കി ഉയര്‍ത്തി വെ ള്ളത്തിന്റെ ഒഴുക്കും വര്‍ധിപ്പിച്ചു. വാലറ്റപ്രദേശമായ മേലാമുറി പാടശേഖരത്തിലേക്ക് ഇന്നലെ വൈകിട്ടോടെയാണ് കനല്‍വെള്ളമെത്തിയത്. വയലുകളിലേക്ക് വെള്ളം തിരി ച്ചുവിടുന്നതിനായി കര്‍ഷകരും വൈകിട്ടോടെ രംഗത്തിറങ്ങി.
തുലാവര്‍ഷം കൈവിട്ടതിന് പിന്നാലെ കാഞ്ഞിരപ്പുഴയില്‍ നിന്നുള്ള ജലവിതരണവും വൈകിയതിനാലാണ് മേലാമുറി, കുന്നത്ത്കളം, കൈതച്ചിറ, മണലടി തുടങ്ങിയ പാട ശേഖരങ്ങളിലെ മുപ്പതേക്കര്‍ നെല്‍കൃഷിയാണ് ഉണക്ക് ഭീഷണിയിലായത്. കാഞ്ഞിര പ്പുഴ അണക്കെട്ടില്‍ നിന്നുള്ള വെള്ളത്തെ കൂടി പ്രതീക്ഷിച്ചാണ് വാലറ്റ പ്രദേശങ്ങളിലെ വയലുകളില്‍ കര്‍ഷകര്‍ നെല്‍കൃഷിയിറക്കുന്നത്. ഡിസംബര്‍ 15ന് ജലവിതരണം ആ രംഭിക്കുമെന്നായിരുന്നു അധികൃതര്‍ അറിയിച്ചിരുന്നത്. എന്നാല്‍ ചിറക്കല്‍പ്പടി-കാ ഞ്ഞിരപ്പുഴ റോഡ് നവീകരണത്തിന്റെ ഭാഗമായി വര്‍മ്മംകോട് കനാലിന് കുറുകെ പാലം നിര്‍മിക്കുന്ന പ്രവൃത്തി പുരോഗമിക്കുന്നത് തടസമായി.
കനാലില്‍ ബണ്ട് കെട്ടി നിര്‍ത്തി വെള്ളത്തെ പ്രതിരോധിച്ചായിരുന്നു യു.എല്‍.സി. സി.എസ് അധികൃതര്‍ നിര്‍മാണ ജോലികള്‍ നടത്തിയത്. നിലവില്‍ അടിത്തറ സ്ഥാ പിക്കല്‍ പ്രവൃത്തികള്‍ പൂര്‍ത്തിയായ ഘട്ടത്തില്‍ ബണ്ട് പൊളിച്ചുമാറ്റുകയായിരുന്നു. ഇതോടെ കനാല്‍വഴി ജലവിതരണം ആരംഭിക്കാന്‍ ജലസേചന വകുപ്പ് അധികൃതര്‍ക്ക് കഴിഞ്ഞു. കൃഷിക്കായി ഒരാഴ്ചക്കാലം വെള്ളം വിടണമെന്നാണ് കര്‍ഷകര്‍ ആവശ്യ പ്പെട്ടിരിക്കുന്നത്. ഈ സീസണില്‍ ആദ്യമാണ് വലതുകര കനാല്‍ വഴി വെള്ളം വിടുന്ന ത്. അത് കൊണ്ട് തന്നെ കനാലില്‍ എവിടെയെങ്കിലും തടസങ്ങളുണ്ടെങ്കില്‍ പരിഹരിച്ച് മുന്നോട്ട് പോകുമെന്ന് അധികൃതര്‍ അറിയിച്ചു.