അലനല്ലൂര്‍: വയോധികന്റെ മൃതദേഹം വീട്ടുവളപ്പിലെ കിണറില്‍ കണ്ടെത്തി. എടത്ത നാട്ടുകര നാലുകണ്ടം കിഴക്കേതില്‍ രാധാകൃഷ്ണന്‍ (65) ആണ് മരിച്ചത്. കിണര്‍ മൂടാനാ യി ഉപയോഗിച്ച വല സ്ഥാനം മാറി കിടക്കുന്നതും കിണറില്‍ നിന്നും ദുര്‍ഗന്ധം വമിച്ച തും ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്ന് അയല്‍വാസികളാണ് പൊലിസില്‍ വിവരം അറി യിച്ചത്. തുടര്‍ന്ന് മണ്ണാര്‍ക്കാട് അഗ്നിരക്ഷാസേന അംഗങ്ങള്‍ സ്ഥലത്തെത്തി. മൃതദേഹം പുറത്തെടുത്തു. മൃതദേഹത്തിന് രണ്ട് ദിവസത്തിലധികം പഴക്കമുണ്ടെന്ന് പൊലിസ് അറിയിച്ചു. കഴിഞ്ഞ വ്യാഴാഴ്ച ജോലി ആവശ്യാര്‍ത്ഥം പെരിന്തല്‍മണ്ണ ഭാഗത്തേക്ക് ഇയാള്‍ പോയിരുന്നത് നാട്ടുകാര്‍ കണ്ടതായി പറയപ്പെടുന്നു. അടുത്ത ദിവസങ്ങളിലൊ ന്നും ഇയാളെ നാട്ടുകാര്‍ വീട്ടില്‍ കണ്ടിരുന്നില്ല. ഭാര്യ മകള്‍ക്കൊപ്പമാണ് താമസിക്കു ന്നത്. നാട്ടുകല്‍ പൊലിസ് ഇന്‍സ്‌പെക്ടര്‍ എ.ഹബീബുള്ളയുടെ നേതൃത്വത്തില്‍ ഇന്‍ ക്വസ്റ്റ് നടത്തി. മൃതദേഹം പോസ്റ്റുമാര്‍ട്ടത്തിനായി താലൂക്ക് ആശുപത്രി മോര്‍ച്ചറിയി ലേക്ക് മാറ്റി.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!