ഓറഞ്ച് ദ വേള്‍ഡ് ക്യാമ്പയിന്‍ യോഗം ചേര്‍ന്നു

പാലക്കാട് : സ്ത്രീകളെ ആത്മവിശ്വാസവും പ്രതികരണശേഷിയുമുള്ളവരാക്കി മാറ്റുക എന്നതാണ് സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ തടയാനുള്ള മാര്‍ഗമെന്ന് ജില്ലാ കലക്ടര്‍ ഡോ. എസ്. ചിത്ര. ഓറഞ്ച് ദ വേള്‍ഡ് ക്യാമ്പയിന്‍ 2023ന്റെ ഭാഗമായി ജില്ലയി ലെ സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ സംബന്ധിച്ച് ചര്‍ച്ച ചെയ്യുന്നതിനും ലിംഗ അടിസ്ഥാനത്തിലുള്ള അക്രമങ്ങള്‍ പ്രതിരോധിക്കുന്നതിനുമായി ചേര്‍ന്ന യോഗ ത്തില്‍ നേതൃത്വം വഹിച്ച് സംസാരിക്കുകയായിരുന്നു ജില്ലാ കലക്ടര്‍.

സുരക്ഷയെ കരുതി പല തടസങ്ങളും ഉന്നയിച്ച് സമൂഹം സ്ത്രീകളെ ആത്മവിശ്വാസമി ല്ലാത്തവരാക്കി മാറ്റുന്നു. കുടുംബത്തിലെ ചുമതലകള്‍ നിറവേറ്റേണ്ടത് സ്ത്രീകളാണ് എന്ന ധാരണ ഉണ്ടാക്കി വീടുകള്‍ക്കുള്ളില്‍ തന്നെ തളച്ചിടുകയും അവരെ കഴിവിനൊ ത്ത ജോലി ലഭിക്കുന്നതില്‍ നിന്നും മാറ്റി നിര്‍ത്തുകയും ചെയ്യുന്നു. അതിനാല്‍ ഉന്നത വിദ്യാഭ്യാസം നേടിയ സ്ത്രീകളുടെ എണ്ണം കൂടുതലാണെങ്കിലും ഉദ്യോഗത്തിലിരിക്കു ന്നവരുടെ എണ്ണം കുറവാണ്. സമൂഹത്തിന്റെ പൊതുവായി ഇത്തരം ധാരണകളെ ഇല്ലായ്മ ചെയ്യുന്നതിനുള്ള ബോധവത്ക്കരണം നടത്തണമെന്നും സ്ത്രീകളെ ആത്മ വിശ്വാസവും പ്രതികരണശേഷിയുള്ളവരാക്കി മാറ്റണമെന്നും ജില്ലാ കലക്ടര്‍ അഭി പ്രായപ്പെട്ടു.

ലിംഗ അടിസ്ഥാനത്തിലുള്ള അക്രമങ്ങള്‍ പ്രതിരോധിക്കുന്നതിനുള്ള ആശയങ്ങള്‍, വിദ്യാര്‍ത്ഥികള്‍ അനുഭവിക്കുന്ന ലിംഗ വിവേചനങ്ങള്‍ എന്നിവ സംബന്ധിച്ച് പാല ക്കാട് ഗവ വിക്ടോറിയ കോളെജിലെ വിദ്യാര്‍ത്ഥിനി ശ്രീലക്ഷ്മി, കൊഴിഞ്ഞാമ്പാറ ഗവ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജിലെ വിദ്യാര്‍ത്ഥികളായ രാഹുല്‍, ശ്രീലക്ഷ്മി, കാറല്‍മ ണ്ണ സി.സി.എസ്.ടി കോളജ് വിദ്യാര്‍ഥികളായ അമൃത, മറിയം റിന്‍ഷ, തിരുവിഴാംകുന്ന് ഏവിയന്‍ കോളജ് വിദ്യാര്‍ത്ഥി ഗോപിക എന്നിവര്‍ സംസാരിച്ചു. സ്ത്രീകള്‍ക്കെതിരെ യുള്ള അതിക്രമങ്ങള്‍ പ്രതിരോധിക്കുന്നതിനായി വിവിധ വകുപ്പുകള്‍ മുഖേന നട ത്താന്‍ ഉദ്ദേശിക്കുന്ന പ്രവര്‍ത്തനങ്ങളുടെ ആക്ഷന്‍ പ്ലാന്‍ അതത് വകുപ്പ് ഉദ്യോഗസ്ഥര്‍ വിവരിച്ചു.

ജില്ലാ വനിതാ ശിശു വികസന ഓഫീസര്‍ റ്റിജു റേച്ചല്‍ തോമസ്, ജില്ലാ പ്രോഗ്രാം ഓഫീ സര്‍ സി.ആര്‍ ലത, വനിതാ സംരക്ഷണ ഓഫീസര്‍ വി.എസ് ലൈജു, കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ കെ.കെ ചന്ദ്രദാസ്, പോലീസ്, തദ്ദേശസ്വയംഭരണ, എക്സൈ സ്, പട്ടികജാതി വികസന, പട്ടികവര്‍ഗ വികസന, സാമൂഹിക നീതി എന്നീ വകുപ്പ് ഉദ്യോഗസ്ഥര്‍, വിവിധ കോളജ് വിദ്യാര്‍ത്ഥികള്‍, ശിശു വികസന പദ്ധതി ഓഫീസര്‍മാര്‍, സ്‌കൂള്‍ കൗണ്‍സിലര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!