കാഞ്ഞിരപ്പുഴ : പഞ്ചായത്ത് പ്രദേശത്ത് പ്രവര്‍ത്തിക്കുന്ന ഭക്ഷണ വില്‍പന ശാലകളില്‍ ആരോഗ്യ വകുപ്പും പഞ്ചായത്തും മിന്നല്‍ പരിശോധന നടത്തി. പഞ്ചായത്ത് ലൈസന്‍ സില്ലാതെയും നിരോധിത പ്ലാസ്റ്റിക് കവറുകള്‍ വില്‍പന നടത്തുകയും വൃത്തിഹീന മായും പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെയും നിയമ നടപടിക്ക് മുന്നോടിയാ യുള്ള നോട്ടീസ് നല്‍കി. കുടുംബാരോഗ്യ കേന്ദ്രം ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സി.എം. രാധാകൃഷ്ണന്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സി.ബാലകൃഷ്ണന്‍, ഗ്രാമ പഞ്ചായത്ത് സീനിയര്‍ ക്ലാര്‍ക്ക് കാര്‍ത്തികേയന്‍ എന്നിവര്‍ പരിശോധനക്ക് നേതൃത്വം നല്‍കി. വരും ദിവസങ്ങളിലും പരിശോധന കര്‍ശനമാക്കുമെന്ന് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ അറിയിച്ചു.