മണ്ണാര്‍ക്കാട്: ‘നൂറ് തികയുന്ന സമസ്ത കരുത്ത് പകരുന്ന യുവത ‘ എന്ന പ്രമേയത്തില്‍ എസ് വൈ എസ് മണ്ണാര്‍ക്കാട് മണ്ഡലം കമ്മിറ്റി തെയ്യോട്ട്ചിറ കല്ലൂര്‍ ഉസ്താദ് നഗരില്‍ സംഘടിപിച്ച ‘യൂത്ത് സഭ സമാപിച്ചു. തികച്ചും വിത്യസ്തമായിരുന്നു യൂത്ത് സഭ. മണ്ഡ ലത്തിലെ മുഴുവന്‍ യൂണിറ്റുകളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളെ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്ത് ഓരോഓരോ പ്രതിനിധികള്‍ക്കും പ്രത്യേകമായി ബാഡ്ജു കളുംഗിഫ്റ്റുകളും ഒരുക്കിയിരുന്നു പഞ്ചായത്തുകള്‍ക്കും യൂണിറ്റുകള്‍ക്കും പ്രത്യേ കമായി ഇരിപ്പിടങ്ങള്‍ തയ്യാറാക്കി നെയിം ബോര്‍ഡുകള്‍ സ്ഥാപിച്ചിരുന്നു. പ്രതിനി ധികള്‍ക്ക് വിഷയങ്ങള്‍ പെട്ടന്ന് മനസ്സിലാക്കാന്‍ എല്‍ ഇ ഡി വാളില്‍ പ്രധാന പോയി ന്റുകള്‍ പ്രദര്‍ശിപ്പിച്ചിരുന്നുജന പങ്കാളിത്തം , പഠനാര്‍ഹം , കൃത്യ നിഷ്ഠ, സമയബ ന്ധിതം, , മികച്ച സംഘാടനം , സംവിധാനം എല്ലാ അര്‍ത്ഥത്തിലും സംഘടനാ മികവും ശക്തിയും തെളിയിച്ചുകൊണ്ടാണ് എസ് വൈ എസ് യൂത്ത് സഭ സമാപിച്ചത്.

രാവിലെ 9 മണിക്ക് മഹല്ല് പ്രസിഡന്റ് മൊയ്തീന്‍ മുസ്ലിയാര്‍ പതാക ഉയര്‍ത്തി. സിയാറ ത്തിന് കെഎംസി പ്രിന്‍സിപ്പല്‍ സി എച്ച് അബ്ദുറഹ്മാന്‍ വഹാബി നേതൃത്വം നല്‍കി. തുടര്‍ന്ന് നടന്ന തവസ്സുല്‍ ബൈത്തിന് കെ എം ഐ സി വിദ്യാര്‍ത്ഥികളും ദര്‍സ് വിദ്യാ ര്‍ത്ഥികളും നേതൃത്വം നല്‍കി ,എസ് കെ എസ് എസ് എഫ് പാലക്കാട് ജില്ലാ പ്രസിഡന്റ് സയ്യിദ് ഹുസൈന്‍ തങ്ങള്‍ കൊടക്കാടിന്റെ പ്രാര്‍ത്ഥനയോടെ തുടക്കം കുറിക്കപ്പെട്ട യൂത്ത് സഭയില്‍ .മൂന്ന് സെഷനുകളിലായി നടന്ന ക്ലാസുകള്‍ക്ക് സാജു ഷമീര്‍ അസ്ഹ രി, ഡോ .സാലിം ഫൈസി കൊളത്തൂര്‍ ,എസ് വി മുഹമ്മദാലി മാസ്റ്റര്‍ കണ്ണൂര്‍ തുടങ്ങി യവര്‍ നേതൃത്വം നല്‍കി.

സൈനുല്‍ ആബിദ് ഫൈസി സ്‌പോട്ട്‌സ് കിസ്സിന് നേതൃത്വം നല്‍കി. വൈകുന്നേരം 3 30 ന് നടന്ന സമാപന സംഗമത്തില്‍ എസ് വൈ എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി ഉദ്ഘാടന കര്‍മ്മം നിര്‍വഹിച്ചു .പ്രാര്‍ത്ഥനയ്ക്ക് നേതൃത്വം നല്‍കി. .എസ് കെ എം എ ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ നാസര്‍ കാളമ്പാറ ഗിഫ്റ്റ് സമര്‍പ്പണം മുഹമ്മദ് ഫൈസിക്ക് നല്‍കി നിര്‍വഹിച്ചു.. മണ്ഡലം വര്‍ക്കിങ്ങ് സെക്രട്ടറി കബീര്‍ അന്‍വരി നാട്ടുകല്‍ ക്യാമ്പ് നിയന്ത്രിച്ചു. പി കെ എസ് തങ്ങള്‍ വട്ടമ്പ ലം ,മഹല്ല് ഖാസി ഷുക്കൂര്‍ മദനി , എസ് കെ എസ് എസ് എഫ് ജില്ല പ്രസിഡന്റ് സയ്യിദ് ഹുസൈന്‍ തങ്ങള്‍ കൊടക്കാട് ,കെ എം ഐ സി വൈസ് പ്രിന്‍സിപ്പല്‍ റഹീം ദാരിമി ,സൈനുദ്ധീന്‍ ഫൈസി , റഹീം ഫൈസി അക്കിപ്പാടം , റഷീദ് കമാലി മോളൂര്‍ , ഷാഫി ഫൈസി , ഷാഫി മാസ്റ്റര്‍ , മുത്ത് കുട്ടി അഗളി , ജബ്ബാര്‍ മാസ്റ്റര്‍ , കുഞ്ഞു മുഹമ്മദ് മൗലവി , സൈതലവി അന്‍വരി , ബഷീര്‍ ഫൈസി , ഇബ്‌റാഹിം ബദ് രി , നാസര്‍ ഫൈസി , ഫിറോസ് ഹുദവി , അബ്ദുള്ള ഫൈസി ,മണ്ഡലം ജനറല്‍ സെക്രട്ടറി സുലൈമാന്‍ ഫൈസി മുണ്ടേക്കരാട് സ്വാഗതവും മണ്ഡലം സെക്രട്ടറി ഹുസൈന്‍ പോറ്റൂര്‍ നന്ദിയും പറഞ്ഞു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!