കോട്ടോപ്പാടം : തിരുവിഴാംകുന്ന് സി.പി.എ. യു.പി. സ്‌കൂളിലെ പ്രതിഭകളെ സ്‌കൂള്‍ അധികൃതര്‍ അനുമോദിച്ചു. കല, കായിക, ശാസ്ത്ര, ഗണിത, പ്രവൃത്തിപരിചയമേള, അബാക്കസ്, വിദ്യാരംഗം ക്വിസ് മത്സരങ്ങളില്‍ മികച്ച വിജയം നേടിയ വിദ്യാര്‍ഥിക ളേയും ജില്ലാ ടീച്ചിങ് എയ്ഡ് മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയ അധ്യാപകന്‍ ഹാരിസ് കോലോത്തൊടിയേയുമാണ് അനുമോദിച്ചത്. മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസി ഡന്റ് വി.പ്രീത ഉദ്ഘാടനം ചെയ്തു. അലനല്ലൂര്‍ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ എം.കെ.അബൂബക്കര്‍ അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് അംഗം മണികണ്ഠന്‍ വട ശ്ശേരി മുഖ്യപ്രഭാഷണം നടത്തി. മാനേജര്‍ സി.പി.ഷിഹാബുദ്ദീന്‍ ഉപഹാരം നല്‍കി. കോട്ടോപ്പാടം പഞ്ചായത്ത് അംഗം ഒ.ആയിഷ, പി.ടി.എ. പ്രസിഡന്റ് സുഭാഷ് ചന്ദ്രന്‍, എം.പി.ടി.എ. പ്രസിഡന്റ് കെ.പ്രീതി, അധ്യാപകരായ റാഫത്ത്, രഞ്ജിത്ത്, സീനത്ത്, ഫാത്തിമ, റജീന, വിനീത തുടങ്ങിയവര്‍ സംസാരിച്ചു. പ്രധാന അധ്യാപിക ടി.ശാലിനി സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ടി.എസ്.ശ്രീവത്സന്‍ നന്ദിയും പറഞ്ഞു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!