മണ്ണാര്‍ക്കാട്: ഒകസ – ഒരു കലാലയ സമവാക്യം എന്ന ശീര്‍ഷകത്തില്‍ എം.എസ്.എം, ഐ.ജി.എം ജില്ലാ സമിതികള്‍ സംയുക്തമായി സംഘടിപ്പിക്കുന്ന ക്യാംപസ് കൊളോ ക്വിയം നവംബര്‍ 26ന് മണ്ണാര്‍ക്കാട് അല്‍ ഫായിദ ടവറില്‍ വെച്ച് നടക്കുമെന്ന് ഭാരവാ ഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. രാവിലെ 9.30ന് എന്‍. ഷംസുദ്ദീന്‍ എം. എല്‍.എ ക്യാംപസ് കൊളോക്വിയം ഉദ്ഘാടനം ചെയ്യും. ജില്ലയിലെ വിവിധ ക്യാംപ സുകളില്‍ നിന്ന് രജിസ്റ്റര്‍ ചെയ്തിട്ടുള്ള മുന്നൂറോളം വിദ്യാര്‍ഥികള്‍ പങ്കെടുക്കും. 2024 ജനുവരിയില്‍ മലപ്പുറം ജില്ലയിലെ കരിപ്പൂരില്‍ നടക്കുന്ന മുജാഹിദ് പത്താം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി വിദ്യാര്‍ഥികള്‍ക്കിടയില്‍ വൈവിധ്യമായ പരിപാടികള്‍ സംഘടിപ്പിക്കും. എം.എസ്.എം ജില്ലാ പ്രസിഡന്റ് അബ്ദുല്‍ വാജിദ്, ട്രഷറര്‍ ആദില്‍ ഹുസൈന്‍, ജോയിന്‍ സെക്രട്ടറി ആഷിഖ്, മഷ്ഹൂദ്, മുസ്തഫ പൂക്കാടംഞ്ചേരി, അഹ്ഫസ് പാലക്കാട് തുടങ്ങിയവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!