പാലക്കാട് : തെരഞ്ഞെടുപ്പ് പ്രാചരണത്തിന്റെ ഭാഗമായി ജില്ലാ തെരഞ്ഞെടുപ്പ് വിഭാ ഗത്തിന്റെ നേതൃത്വത്തില്‍ സിസ്റ്റമാറ്റിക് വോട്ടര്‍ എഡ്യൂക്കേഷന്‍ ഇലക്ടറല്‍ പാര്‍ട്ടി സിപ്പേഷ(സ്വീപ്പ്)ന്റെ ഭാഗമായി സിവില്‍ സ്റ്റേഷനിലെ മതിലിലും ചുമരിലും ചിത്രങ്ങ ള്‍ വരച്ച് വിദ്യാര്‍ത്ഥികള്‍. ആറ്റംസ് കോളെജ് ഓഫ് മീഡിയ ആന്‍ഡ് ടെക്നോളജിയിലെ ചിത്രകലാ വിഭാഗത്തിലെ എട്ട് വിദ്യാര്‍ത്ഥികളാണ് വാര്‍ളി ചിത്രങ്ങള്‍ വരച്ചത്. ജില്ലാ കലക്ടര്‍ ഡോ. എസ്. ചിത്ര വിദ്യാര്‍ത്ഥികള്‍ വരച്ച ചിത്രങ്ങള്‍ സന്ദര്‍ശിച്ചു. ഇതോടൊപ്പം വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കേണ്ടതിന്റെയും വോട്ട് ചെയ്യേണ്ടതിന്റെ ആവശ്യകത യെയും കുറിച്ച് വിശദീകരിച്ചു. പരിപാടിയില്‍ ജില്ലാ സ്വീപ് നോഡല്‍ ഓഫീസറും അ സിസ്റ്റന്റ് കലക്ടറുമായ ഒ.വി ആല്‍ഫ്രഡ്, തെരഞ്ഞെടുപ്പ് വിഭാഗം ഡെപ്യൂട്ടി കലക്ടര്‍ പി. സുനില്‍കുമാര്‍, ഇലക്ഷന്‍ അസിസ്റ്റന്റ് പി.എ ടോംസ്, തെരഞ്ഞെടുപ്പ് വിഭാഗം ഉദ്യോഗ സ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.
വോട്ടര്‍ പട്ടികയിലെ തെറ്റ് ഡിസംബര്‍ 9 വരെ തിരുത്താം
വോട്ടര്‍പട്ടികയില്‍ തെറ്റുകളോ ആക്ഷേപങ്ങളോ ഉണ്ടെങ്കിലോ താമസസ്ഥലം, ഫോട്ടോ എന്നിവ മാറ്റുന്നത് സംബന്ധിച്ചും voters.eci.gov.in, voterhelpline app, ബി.എല്‍.ഒമാര്‍ മുഖാന്തിരം, താലൂക്ക് ഓഫീസുകള്‍, കലക്ടറേറ്റ്, അക്ഷയകേന്ദ്രങ്ങളും വഴി ഡിസംബര്‍ ഒന്‍പത് വരെ അപേക്ഷ നല്‍കാം.
