മണ്ണാര്‍ക്കാട് : ക്ഷേത്രങ്ങളിലും കാവുകളിലും ആചാര അനുഷ്ഠാനങ്ങളോടെയും, വ്രത ങ്ങളോടും കൂടി മാത്രം ആചരിക്കുന്ന തെയ്യം കലയെ റോഡിലും പരസ്യവേദികളിലും ഭീമമായ തുക പ്രതിഫലം പറ്റി അവതരിപ്പിക്കുന്നത് സര്‍ക്കാരും ബന്ധപ്പെട്ടവരും ഇട പെട്ട് അവസാനിപ്പിക്കണമെന്ന് മണ്ണാന്‍, വണ്ണാന്‍ സമുദായ സംഘം സംസ്ഥാന കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. തിരുവനന്തപുരത്ത് കഴിഞ്ഞ ദിവസം കേരളീയം പരിപാടിയി ലാണ് തെയ്യം ലോറിയില്‍ കെട്ടിയിറക്കി ഘോഷയാത്രയില്‍ അവതരിപ്പിച്ചതെന്നും യോഗം ചൂണ്ടിക്കാട്ടി. കോഴിക്കോട് ചേര്‍ന്ന യോഗത്തില്‍ സംസ്ഥാന പ്രസിഡന്റ് എം. പി.രവീന്ദ്രന്‍ അധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി കെ.സേതുമാധവന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കെ.പി.വേണുഗോപാല്‍, കെ.കെ.വിനോദ്, ശാന്തകുമാരി, സാജന്‍, ശശി ബാര, ബി.അശോകന്‍, ഉണ്ണികൃഷ്ണ പെരുവണ്ണാന്‍ എന്നിവര്‍ സംസാരിച്ചു. പ്രഫ.ഹരിദാസ് സ്വാഗതവും രാമചന്ദ്രന്‍ നന്ദിയും പറഞ്ഞു.