മണ്ണാര്‍ക്കാട് : അഖിലേന്ത്യ സഹകരണ വാരാഘോഷത്തോടനുബന്ധിച്ച് മണ്ണാര്‍ക്കാട് സ ര്‍ക്കിള്‍ സഹകരണ യൂനിയന്‍ ഏര്‍പ്പെടുത്തിയ അവാര്‍ഡുകളില്‍ നാലെണ്ണം മണ്ണാര്‍ക്കാ ട് റൂറല്‍ സര്‍വീസ് ബാങ്കിന് ലഭിച്ചു. ഏറ്റവും മികച്ച ബാങ്ക്, ഏറ്റവും കൂടുതല്‍ നിക്ഷേപം സമാഹരിച്ച ബാങ്ക്, മുറ്റത്തെ മുല്ല വായ്പ പദ്ധതി പ്രകാരം ഏറ്റവും കൂടുതല്‍ വായ്പകള്‍ നല്‍കിയ സംഘം, ഏറ്റവും മികച്ച നീതിമെഡിക്കല്‍ സ്റ്റോര്‍ സംഘം എന്നീ അവാര്‍ഡു കളാണ് റൂറല്‍ ബാങ്കിന് ലഭിച്ചത്. അലനല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്കാണ് മികച്ച രണ്ടാമത്തെ ബാങ്ക്. മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ച പ്രൈമറി കോ ഓപ്പറേറ്റീവ് അഗ്രി കള്‍ച്ചര്‍ ആന്‍ഡ് റൂറല്‍ ഡവലപ്‌മെന്റ് ബാങ്കായി മണ്ണാര്‍ക്കാട് പി.സി.എ.ആര്‍.ഡി.ബി. ബാങ്ക് തിരഞ്ഞെടുക്കപ്പെട്ടു. മണ്ണാര്‍ക്കാട് താലൂക്ക് കോ ഓപ്പറേറ്റീവ് എംപ്ലോയീസ് സൊസൈറ്റിയാണ് മികച്ച എംപ്ലോയീസ് സംഘം. മണ്ണാര്‍ക്കാട് താലൂക്ക് എയ്ഡഡ് സ്‌കൂള്‍ എംപ്ലോയീസ് കോ ഓപ്പറേറ്റീവ് സൊസൈറ്റിയാണ് മികച്ച രണ്ടാമത്തെ എംപ്ലോയീസ് സംഘം. ഏറ്റവും മികച്ച പ്രവര്‍ത്തനം നടത്തിയ അര്‍ബന്‍ ക്രെഡിറ്റ് സംഘം കാഞ്ഞിര പ്പുഴ കോ ഓപ്പറേറ്റീവ് അര്‍ബന്‍ ക്രെഡിറ്റ് സംഘമാണ്. മികച്ച ഭവന നിര്‍മാണ സംഘ മായ കുമരംപുത്തൂര്‍ കോ ഓപ്പറേറ്റീവ് ഹൗസിങ് സൊസൈറ്റിയും രണ്ടാമത്തെ സംഘ മായി കരിമ്പ ഹൗസിങ് സൊസൈറ്റിയും തിരഞ്ഞെടുക്കപ്പെട്ടു. മികച്ച പ്രവര്‍ത്തനം നടത്തിയ അഗ്രികള്‍ച്ചര്‍ ഇംപ്രൂവ്‌മെന്റ് കാര്‍ഷികോല്‍പാദക സംഘം കരിമ്പ പഞ്ചാ യത്ത് കെ.യു.എസ്.എസ്.വി.സി.സി.എസാണ്. മികച്ച വനിതാ സംഘം മണ്ണാര്‍ക്കാട് ബ്ലോക്ക് വനിതാ സഹകരണ സംഘവും മികച്ച ഇതര സഹകരണ സംഘമായി അലന ല്ലൂര്‍ സഹകരണ റൂറല്‍ ക്രെഡിറ്റ് സൊസൈറ്റിയും തിരഞ്ഞെടുക്കപ്പെട്ടു. മികച്ച വിദ്യാ ഭ്യാസ സഹകരണ സംഘം മണ്ണാര്‍ക്കാട് കോ ഓപ്പറേറ്റീവ് എജ്യുക്കേഷന്‍ സൊസൈറ്റി. മികച്ച പട്ടികജാതി സഹകരണ സംഘം അട്ടപ്പാടി പട്ടികജാതി സര്‍വീസ് സഹകരണ സൊസൈറ്റി. മികച്ച പട്ടികവര്‍ഗ സഹകരണ സംഘം കുറുമ്പ പട്ടികവര്‍ഗ സഹകരണ സൊസൈറ്റി. മികച്ച ക്ഷീര സഹകരണ സംഘം മുണ്ടംപാറ ക്ഷീരോല്‍പ്പാദക സഹകര ണ സംഘം. രണ്ടാമത്തെ ക്ഷീര സംഘം അഗളി ക്ഷീരോല്‍പാദക സഹകരണ സംഘം. ഏറ്റവും കൂടുതല്‍ കിസാന്‍ ക്രെഡിറ്റ് വായ്പ നല്‍കിയ സംഘം കുമരംപുത്തൂര്‍ സര്‍വീസ് സഹകരണ ബാങ്ക്. ഏറ്റവും കുറവ് കുടിശ്ശികയുള്ള പ്രാഥമിക വായ്പ സഹകരണ സംഘം ഷോളയൂര്‍ സര്‍വീസ് സഹകരണ ബാങ്ക്.