തച്ചനാട്ടുകര: ആശുപത്രികളില്‍ ശുശ്രൂഷ തേടിക്കൊണ്ടിരിക്കുന്ന അവശരായ രോഗിക ളെപ്പോലും ക്രൂരമായി കൊലപ്പെടുത്തി കൊണ്ടിരിക്കുന്ന ഇസ്‌റായേലി ഭീകരതയ്ക്ക് അനുകൂലപ്പെടുന്നത് സാംസ്‌കാരിക ജീര്‍ണതയാണെന്ന് വിസ്ഡം യൂത്ത് ജില്ലാ കമ്മിറ്റി കേരള യൂത്ത് കോണ്‍ഫറന്‍സിന്റെ ഭാഗമായി നാട്ടുകല്ലില്‍ സംഘടിപ്പിച്ച തസ്ഫിയ ആദ ര്‍ശ സമ്മേളനം അഭിപ്രായപ്പെട്ടു.
സൗഹൃദത്തിന്റയും സാഹോദര്യത്തിന്റെയും ഉദാത്തമാതൃകയായ മലയാളികള്‍ക്കിട യിലും സയണിസ്റ്റ് ഭീകരതയെ അനുകൂലിക്കുന്നതിനെതിരെ മന:സാക്ഷിയുണരണം. കളമശേരി സ്‌ഫോടനത്തെ മതാടിസ്ഥാനത്തില്‍ ലാഘവല്‍കരിക്കുന്ന സമീപനം എതി ര്‍ക്കപ്പെടേണ്ടതാണ്.ഭീകരതയ്ക്ക് ഇസ്ലാം ഭാഷ്യം നല്‍കാന്‍ ശ്രമിക്കുന്ന സാമ്രാജ്യത്വ അജണ്ടകളെ വാരിപുണരുന്നത് ആശയ ഭീരുത്വമാണെന്നും അതിനെതിരെ കരുതിയി രിക്കണമെന്നും സമ്മേളനം അഭിപ്രായപ്പെട്ടു.
വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ ജില്ല സെക്രട്ടറി റഷീദ് കൊടക്കാട്ട് ഉദ്ഘാടനം ചെയ്തു.വിസ്ഡം യൂത്ത് ഓര്‍ഗനൈസേഷന്‍ ജില്ല പ്രസിഡന്റ് എം ഹസ്സന്‍ അന്‍സാരി അധ്യ ക്ഷനായി. വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ സംസ്ഥാന സെക്രട്ടറി ഫൈസല്‍ മൗലവി മുഖ്യപ്രഭാഷണം നടത്തി. വിസ്ഡം യൂത്ത് ജില്ല വൈസ് പ്രസിഡന്റ് മൂസ സ്വലാ ഹി, അബ്ദുല്‍ ജലീല്‍ അല്‍ ഹികമി, മുസ്തഫ കച്ചേരിപ്പടി, നൗഫല്‍ റഹ്മാന്‍ മണലടി, നാസര്‍ പോപ്പുലര്‍ ,പി.എച്ച്.സലീം മണലടി , കെ.പി.കുഞ്ഞിമൊയ്തീന്‍ അരിയൂര്‍, ഉണ്ണീന്‍ വാപ്പു പൂക്കാടഞ്ചേരി, വഹാബ് കടമ്പഴിപ്പുറം എന്നിവര്‍ പങ്കെടുത്തു.