മണ്ണാര്‍ക്കാട് : ബ്യൂട്ടീഷന് അസോസിയേഷന് പാലക്കാടിന്റെ നേതൃത്വത്തില്‍ സെമി നാറും പരിശീലന ക്യാംപും മണ്ണാര്‍ക്കാട് താജ് റെസിഡന്‍സിയില്‍ നടന്നു.കേരള വ്യാ പാരി വ്യവസായി ഏകോപന സമിതി ജില്ലാ വൈസ് പ്രസിഡന്റ് ബാസിത് മുസ്ലിം ഉദ്ഘാടനം ചെയ്തു. ബി.എ.പി. ജില്ലാ പ്രസിഡന്റ് ബബിത സുരേന്ദ്രന് അധ്യക്ഷയായി. സെലിബ്രിറ്റി ആര്‍ട്ടിസ്റ്റ് ഷീനക്ക് സ്നേഹാദരം നല്കി. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മണ്ണാര്‍ക്കാട് യൂണിറ്റ് പ്രസിഡന്റ് രമേശ് പൂര്‍ണ്ണിമ, ബി.എ.പി. ജില്ലാ സെക്രട്ടറി സജികുമാര്‍, ട്രഷറര്‍ ഗീതപ്രകാശ്, വനിതാവിങ് പ്രസിഡന്റ് സന്ധ്യ, സുനി ത, അനു ടോമി, നീതു, അംബുജാക്ഷന്, രാജീവ്, രാകേഷ്, ഹാരിസ് എന്നിവര്‍ സംസാരി ച്ചു.
