മണ്ണാര്‍ക്കാട് : പാലക്കാട് ജില്ലയില്‍ ഡിസംബര്‍ 1, 2, 3 തീയതികളില്‍ നടക്കുന്ന മുഖ്യ മന്ത്രിയും മറ്റുമന്ത്രിമാരും ജനങ്ങളുമായി സംവദിക്കുന്ന നവകേരള സദസിന് മുന്നോ ടിയായി മണ്ണാര്‍ക്കാട് നിയോജകമണ്ഡലത്തില്‍ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി നവംബര്‍ 25 ന് ചിത്രരചനാ മത്സരം നടത്തും. 18 വയസ് വരെയുള്ള കുട്ടികള്‍ക്കും 18ന് മുകളില്‍ പ്രായമുള്ളവര്‍ക്കും രണ്ട് വിഭാഗങ്ങളിലായാണ് മത്സരം. ‘നമ്മുടെ നവകേരളം’ എന്ന വിഷയത്തില്‍ ഒരോരുത്തര്‍ക്കും അവരുടെ സങ്കല്‍പ്പത്തിലുള്ള കേരളം വര യ്ക്കാം. മണ്ണാര്‍ക്കാട് റൂറല്‍ സര്‍വീസ് ബാങ്ക് ഹാളില്‍ 25 ന് രാവിലെ ഒന്‍പത് മുതല്‍ നേരിട്ടെത്തി രജിസ്റ്റര്‍ ചെയ്യാം. 9495018445, 9446345388, 9400424824 എന്നീ നമ്പറുകളിലും രജിസ്റ്റര്‍ ചെയ്യാം. മത്സരത്തില്‍ പങ്കെടുക്കുന്ന എല്ലാവര്‍ക്കും സര്‍ട്ടിഫിക്കറ്റുകളും ഒന്ന്, രണ്ട്, മൂന്ന് സ്ഥാനക്കാര്‍ക്ക് പ്രത്യേക സമ്മാനവും ഉണ്ടായിരിക്കും. സൃഷ്ടികള്‍ മണ്ണാര്‍ ക്കാട് നിയോജകമണ്ഡലത്തില്‍ നവകേരള സദസ് നടക്കുന്ന കിനാതി മൈതാനം പരി സരത്ത് പ്രദര്‍ശിപ്പിക്കും. നവകേരള സദസിന് മുന്നോടിയായി നവംബര്‍ 29ന് മണ്ണാര്‍ ക്കാട് കോടതിപ്പടിയില്‍ നിന്നും കിനാതി മൈതാനം വരെ യുവജനങ്ങള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, ആശാവര്‍ക്കര്‍മാര്‍, അധ്യാപകര്‍, ഉദ്യോഗസ്ഥര്‍, പൊതുജനങ്ങള്‍ തുടങ്ങി യവരെ ഉള്‍പ്പെടുത്തി വിളംബരജാഥ നടക്കും. കോല്‍ക്കളി, തെയ്യം, തിറ, ശിങ്കാരിമേളം തുടങ്ങിയ കലാപരിപാടികളും വിളംബര ജാഥയില്‍ അണിനിരക്കും.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!