മണ്ണാര്‍ക്കാട്: ഇന്ത്യയുടെ സവിശേഷമായ വൈവിധ്യങ്ങളും ബഹുസ്വരതയും വെല്ലുവി ളി നേരിടുന്ന ഈ കാലത്ത് നമ്മുടെ കലകളും ചരിത്ര പൈതൃകങ്ങളും ഭാവി തലമുറക ള്‍ക്കായി കൈമാറ്റം ചെയ്യുന്നതിനും അവയെ സംരക്ഷിക്കുന്നതിനും അകാദമിക സ്ഥാ പനങ്ങള്‍ക്ക് വലിയ ചുമതലയാണ് നിര്‍വഹിക്കാനുള്ളതെന്ന് എന്‍. ഷംസുദ്ദീന്‍ എം. എല്‍.എ പറഞ്ഞു. ”മാപ്പിള സാംസ്‌കാരിക പൈതൃകം” എന്ന വിഷയത്തില്‍ മണ്ണാര്‍ക്കാട് എം.ഇ. എസ് കല്ലടി കോളജ് അറബിക് ആന്‍ഡ് ഇസ്‌ലാമിക് ഹിസ്റ്ററി വിഭാഗവും വണ്ടൂര്‍ പുലിക്കോട്ടില്‍ ഹൈദര്‍ സ്മാരകാ കലാ പഠന കേന്ദ്രവും സംയുക്തമായി സംഘടിപ്പിച്ച ദ്വിദിന ദേശീയ സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സാമൂഹിക പ്രശ്‌നങ്ങളെയാണ് മാപ്പിളപ്പാട്ടുകളും കലകളും എക്കാലത്തും അതിന്റെ പ്രമേയങ്ങളാക്കിയത്. അതിനാല്‍ അവയെല്ലാം ഒരു കാലഘട്ടത്തിന്റെ സാമൂഹിക യാഥാര്‍ത്ഥ്യങ്ങളെയാണ് പ്രതിനിധാനം ചെയ്യുന്നതെന്നും എം.എല്‍.എ. പറഞ്ഞ. കല്ലടി കോളജ് പ്രിന്‍സിപ്പല്‍ ഡോ.സി.രാജേഷ് അധ്യക്ഷനായി. പ്രമുഖ മാപ്പിളപ്പാട്ട് ഗവേഷകന്‍ ഫൈസല്‍ എളേറ്റില്‍ പ്രമേയ പ്രഭാഷണം നടത്തി. കോളജ് മാനേജ്‌മെന്റ് കമ്മിറ്റി ചെയ ര്‍മാന്‍ കെ.സി. കെ. സയ്യിദ് അലി സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു. പുലികോട്ടില്‍ ഹൈദര്‍ സ്മാരക കലാ പഠന കേന്ദ്രം ജനറല്‍ സെക്രട്ടറി പി.പി റഹ്മത്തുല്ല , മെമ്പര്‍ സി. ടി.പി ഉണ്ണി മൊയ്തീന്‍, കുമരംപുത്തൂര്‍ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ പി.എം. നൗഫല്‍ തങ്ങള്‍, ഡോ.ജലീല്‍ ടി.കെ, സ്റ്റുഡന്റ്‌സ് യൂനിയന്‍ ചെയര്‍മാന്‍ സി. ഫസലു റഹ്മാന്‍ എന്നിവര്‍ സംസാരിച്ചു.

ഇസ്‌ലാമിക് ഹിസ്റ്ററി വിഭാഗം മേധാവി എ.എം.ശിഹാബ് സ്വാഗതവും സെമിനാര്‍ കോര്‍ഡിനേറ്റര്‍ ഡോ.എം. ഫൈസല്‍ ബാബു നന്ദിയും പറഞ്ഞു. അക്കാദമിക സെഷ നില്‍ ഡോ.ടി.സൈനുല്‍ ആബിദ് അധ്യക്ഷനായി. സംഗീത സംവിധായകന്‍ അനീസ് കൂരാട്, ഗവേഷകരായ എം.ആര്‍ അഞ്ജലി മോഹന്‍, നാസിം റഹ്മാന്‍ ,പി.സുവര്‍ണ്ണ അഫ്‌സല്‍ എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. ഡോ.ഫാത്തിമ ഫൗസിയ, സി.ടി. നാഫിഅ,സി.കെ മുഷ്താഖ്, സഫ്‌വാന്‍ വി.എ, മുഹ്‌സിന്‍.സി.ടി ,റിയാന്‍ , ഫായിസ് എസ്.ജെ എന്നിവര്‍ സംസാരിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!